പി കെ ശശിക്ക് എതിരെ ലൈംഗിക പീഡന പരാതിയിൽ സി പി ഐ എം സംസ്ഥാനസമിതി നിലപാടെടുത്തേക്കും

പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ നേതാവുകൂടിയായ പെൺകുട്ടിയുടെ പരാതിയിൽ കഴമ്പുണ്ടെന്നാണ് പാർട്ടി അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തൽ. പെൺകുട്ടിയുടെ മൊഴി വിശ്വസനീയമാണ്. പരാതിക്ക് ഒപ്പം ശശിയുടെ ഫോൺ സംഭാഷണങ്ങളുടെ പകർപ്പും, ശശിക്ക് വേണ്ടി പരാതി പിൻവലിപ്പിക്കാൻ നടന്ന ശ്രമങ്ങളുടെ ദൃശ്യങ്ങളും കമ്മീഷന് കൈമാറിയിരുന്നു. ഇതും കമ്മീഷൻ മുഖവിലയക്ക് എടുക്കുന്നു.

0

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പി കെ ശശിക്ക് എതിരെ നടപടിക്ക് ശുപാർശയെന്ന് സൂചന. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിക്കും. പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ നേതാവുകൂടിയായ പെൺകുട്ടിയുടെ പരാതിയിൽ കഴമ്പുണ്ടെന്നാണ് പാർട്ടി അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തൽ. പെൺകുട്ടിയുടെ മൊഴി വിശ്വസനീയമാണ്. പരാതിക്ക് ഒപ്പം ശശിയുടെ ഫോൺ സംഭാഷണങ്ങളുടെ പകർപ്പും, ശശിക്ക് വേണ്ടി പരാതി പിൻവലിപ്പിക്കാൻ നടന്ന ശ്രമങ്ങളുടെ ദൃശ്യങ്ങളും കമ്മീഷന് കൈമാറിയിരുന്നു. ഇതും കമ്മീഷൻ മുഖവിലയക്ക് എടുക്കുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ പി കെ ശശിക്ക് എതിരെ നടപടി വേണമെന്ന്കമ്മീഷൻ ശുപാർശ ചെയ്തതായാണ് വിവരം. പരാതി ഒതുക്കാൻ ശ്രമം നടന്നെനന്നും ഇതിന് ഡിവൈഎഫ്ഐയുടെ പാലക്കാട് ജില്ലാ കമ്മറ്റിയിലെ രണ്ട് നേതാക്കൾക്ക് എതിരെ നടപടി വേണമെന്നും റിപ്പോർട്ടിലുണ്ട്.

പാർട്ടി സെക്രട്ടേറിയറ്റ് കമ്മറ്റി റിപ്പോർട്ട് ച‍ർച്ച ചെയ്ത് നടപടി തീരുമാനിക്കും. തനിക്ക് എതിരെ പാർട്ടി തലത്തിൽ ഗൂഡാലോചന നടന്നെന്ന ശശിയുടെ പരാതി സംഘടനാ തലത്തിൽ പരിശോധിക്കണമെന്നും അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ ശുപാർശയുണ്ട്

You might also like

-