കമ്മിറ്റിയാണ് ശശിയെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് ശുപാർശ നൽകിയത്.
ശശിയെ തിരിച്ചെടുക്കണമെന്നാണ് ജില്ലാ കമ്മിയിൽ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. തിരിച്ചെടുക്കുന്ന കാര്യത്തിൽ അടുത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കും
പാലക്കാട് : ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡനപരാതിയെ തുടർന്ന് സസ്പെൻഷനിലായിരുന്ന പി കെ ശശിയെ സിപിഐഎം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കാൻ ശുപാർശ. പാലക്കാട് ജില്ലാ കമ്മിറ്റിയുടേതാണ് ഇത് സംബന്ധിച്ച ശുപാർശ. സസ്പെൻഷൻ കാലയളവിൽ ശശി മാതൃകാപരമായി പെരുമാറിയെന്ന് ജില്ലാ കമ്മറ്റി വിലയിരുത്തി. ശശിയെ തിരിച്ചെടുക്കണമെന്നാണ് ജില്ലാ കമ്മിയിൽ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. തിരിച്ചെടുക്കുന്ന കാര്യത്തിൽ അടുത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കും.
ലൈംഗിക പീഡന പരാതിയിൽ പി കെ ശശിയുടെ സസ്പെൻഷൻ കാലാവധി ഇക്കഴിഞ്ഞ മേയിൽ അവസാനിച്ചിരുന്നു. എന്നാൽ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിരുന്നില്ല. തുടർന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന പാലക്കാട് ജില്ലാ
കഴിഞ്ഞദിവസം സിപിഐഎം സംസ്ഥാന നേതൃയോഗങ്ങളിൽ കൈക്കൊണ്ട തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ ഭാഗമായാണ് കോടിയേരി ബാലകൃഷ്ണൻ ജില്ലാ കമ്മിറ്റിയിൽ പങ്കെടുത്തത്. ഇതിലാണ് പി കെ ശശിയെ തിരിച്ചെടുക്കുന്ന കാര്യത്തിൽ കമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങളും യോജിച്ചത്. 43 പേർ ശശിയെ പിന്തുണച്ചപ്പോൾ ആറ് പേർ വിയോജിപ്പ് അറിയിച്ചു.