പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എം പി സ്ഥാനം രാജിവെക്കും

നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ലോക്സഭ ഉപതിരഞ്ഞെടുപ്പും വരും വിധമാകും രാജി നല്‍കുക എന്നതാണ് സൂചന

0

മലപ്പുറം :പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നു. കുഞ്ഞാലിക്കുട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനും ലീഗ് തിരുമാനിച്ചു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ലോക്സഭ ഉപതിരഞ്ഞെടുപ്പും വരും വിധമാകും രാജി നല്‍കുക എന്നതാണ് സൂചന. കുഞ്ഞാലിക്കുട്ടി ലോക്സഭാ അംഗത്വം രാജിവെക്കുമെന്നും, കുഞ്ഞാലിക്കുട്ടിയും മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും മുസ്‍‍ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.

അതേസമയം എൽഡിഎഫിനെതിരെ കടുത്ത വിമർ‌ശനമാണ് ഇന്ന് ചേർന്ന മുസ്ലിം ലീ​ഗ് പ്രവർത്തക സമിതി യോ​ഗത്തിൽ ഉയർന്നത്. എൽഡിഎഫിന് മുൻതൂക്കം കിട്ടിയത് അവിശുദ്ധ കൂട്ട് കെട്ടിനെ തുടർന്നാണെന്ന് മുസ്ലിം ലീ​ഗ് ആരോപിച്ചു. തെരഞ്ഞെടുപ്പിൽ ഇടത്, എസ്ഡിപിഐ, ബിജെപി സഖ്യമുണ്ടായിരുന്നു. എസ്ഡിപിഐ കൂടുതൽ സീറ്റ് പിടിച്ചത് എൽഡിഎഫ് പിന്തുണയിലാണ്. ഇത് സംബന്ധിച്ച ലിസ്റ്റ് പുറത്തുവിടാൻ തയ്യാറാണെന്ന് പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വെൽഫെയർ പാർട്ടിയുമായും എൽഡിഎഫ് തെരഞ്ഞെടുപ്പിൽ സഹകരിച്ചു. ഇരുട്ടിന്റെ മറവിൽ ഇടത് പക്ഷവും നീക്കുപോക്കുകൾ ഉണ്ടാക്കി. മതേതര കാഴ്‌ചപ്പാടിൽ ലീഗ് ഒരിക്കലും ഒത്തു തീർപ്പ് നടത്തില്ല. വിട്ടു വീഴ്ച ചെയ്യുകയാണ് ലീഗിന്റെ ശൈലി. വിഭാഗീയത വളർത്തി രക്ഷപ്പെടാം എന്ന് ആരും കരുതേണ്ട. അത് പൊളിക്കുന്ന രീതിയിൽ ലീഗ് ക്യാംപയിൻ നടത്തുമെന്നും ,എസ്ഡിപിഐ ബന്ധത്തിന് ഇടത് പക്ഷം മറുപടി പറയണം. ഒരുപാട് സ്ഥലത്ത് എൽഡിഎഫ്, എസ്ഡിപിഐക്ക് വോട്ട് മറിച്ചു. വർഗീയ ആരോപണം ഉന്നയിക്കുന്നവരാണ് ആദ്യം മറുപടി പറയേണ്ടതെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു

You might also like

-