ലൈംഗീക അധിക്ഷേപം പരാതിയിൽ നടപടിയുണ്ടാകും പി കെ കുഞ്ഞാലികുട്ടി
10 ഹരിതാ നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകിയതോടെയാണ് വിഷയം ചർച്ചയായത് ഇതോടെ ഒത്തുതീർപ്പ് ശ്രമത്തിന് മുസ്ലീം ലീഗിൽ തിരക്കിട്ട നീക്കം ആരംഭിച്ചു. എം.എസ്.എഫ് -ഹരിത നേതാക്കളുമായി കൂടിയാലോചിച്ച് ഒത്തുതീർപ്പുണ്ടാക്കാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്.
തിരുവനന്തപുരം:സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും ലൈംഗീക അധിക്ഷേപം നടത്തിയെന്ന ഹരിത അംഗങ്ങളുടെ പരാതിയിൽ ഉടൻ നടപടിയെന്ന് പികെ കുഞ്ഞാലിക്കുട്ടി. പാർട്ടി ഇക്കാര്യം പരിശോധിക്കും. തീരുമാനം പിഎംഎ സലാം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരാതി ഉന്നയിച്ച ഹരിത നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവറലി ശിഹാബ് തങ്ങളാണ് ഹരിതഭാരവാഹികളോട് പാണക്കാട് എത്താൻ ആവശ്യപെട്ടത്. വൈകിട്ട് 4 മണിക്ക് മുനവറലി ശിഹാബ് തങ്ങൾ ഹരിതഭാരവാഹികളുമായി ചർച്ച നടത്തും.
10 ഹരിതാ നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകിയതോടെയാണ് വിഷയം ചർച്ചയായത് ഇതോടെ ഒത്തുതീർപ്പ് ശ്രമത്തിന് മുസ്ലീം ലീഗിൽ തിരക്കിട്ട നീക്കം ആരംഭിച്ചു. എം.എസ്.എഫ് -ഹരിത നേതാക്കളുമായി കൂടിയാലോചിച്ച് ഒത്തുതീർപ്പുണ്ടാക്കാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്. വിഷയം കൈകാര്യം ചെയ്തതിൽ എംഎസ്എഫ് നേതാക്കൾക്ക് വീഴ്ച്ചയുണ്ടായെന്നും മുസ്ലീം ലീഗ് നേതൃത്വത്തിന് അഭിപ്രായമുണ്ട്. ഇരുവിഭാഗത്തിനും താക്കീത് നൽകി പ്രശ്നം അവസാനിപ്പിക്കാനാണ് നീക്കമെന്നും വിവരമുണ്ട്.
ഹരിത നേതാക്കളുടെ പരാതിയുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, എം കെ മുനീര്‍, പി എം എ സലാം എന്നിവരുള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് വനിത പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിക്കാന്‍ ധാരണയായത്. ലീഗ് നേതൃത്വത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഹരിത നേതാക്കളുടെ പരാതി പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഹരിത നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.
സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും ലൈംഗീക അധിക്ഷേപം നടത്തിയെന്ന് കാട്ടി നല്‍കിയ പരാതി ലീഗ് നേതൃത്വം അവഗണിച്ചതോടെയാണ് 10 വനിതാ നേതാക്കള്‍ കമ്മീഷനെ സമീപിച്ചത്. ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് സംഭവം നടന്നത്. ഹരിതയിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത്” വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്”. സമാനമായ രീതിയിലായിരുന്നു അബ്ദുള്‍ വഹാബിന്‍റെയും പ്രതികരണം. എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗീക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.
അതേസമയം ഹരിതയുടെ സംസ്ഥാന, ജില്ലാതല പ്രവര്‍ത്തനം നിര്‍ത്താനും ലീഗിന്‍ ആവശ്യമുയരുന്നുണ്ടെന്ന സൂചനയുണ്ട്. പെണ്‍കുട്ടികള്‍ക്ക് മാത്രമായ ഹരിത എന്നൊരു വിഭാഗം എംഎസ്എഫില്‍ വേണ്ടെന്ന അഭിപ്രായമാണ് ലീഗില്‍ ഒരുവിഭാഗത്തിന്. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ എംഎസ്എഫ് മതിയെന്നാണ് വികാരം. മറ്റ് യുവജന സംഘടനകളായ എസ്എഫ്ഐ, കെഎസ്യു, എഐഎസ്എഫ്, എബിവിപി തുടങ്ങിയവയിലൊന്നും പെണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രത്യേക ഘടകമില്ല എന്നതും ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നു