ജോസഫിന് സീറ്റ് നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് ചെന്നിത്തലയും -മുല്ലപ്പള്ളിയും സ്ഥാനാർഥി പട്ടിക നാളെ
ഇടുക്കിയുടെ കാര്യത്തിൽ ഒരു തീരുമാനവും ആയിട്ടില്ലെന്നും കോൺഗ്രസ്സിന്റെ സീറ്റ്റ് ഘടകകക്ഷികൾക്ക് വിട്ടുനൽകില്ലന്ന് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഡൽഹിയിൽ പറഞ്ഞു
ഡൽഹി: കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക നാളെ പുറത്തിറക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലപറഞ്ഞു . സ്ഥാനാർഥി പട്ടികയിൽ ഒരു ആശയക്കുഴപ്പവുംഎല്ലാ എംഎൽഎമാർ മത്സരിക്കുന്നതിൽ തെറ്റില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. സിറ്റിംഗ് എംപിമാർക്ക് സീറ്റ് നൽകണമോ എന്നു തീരുമാനിക്കേണ്ടത് രാഹുൽ ഗാന്ധിയാണ്. ഇടുക്കിയുടെ കാര്യത്തിൽ ഒരു തീരുമാനവും ആയിട്ടില്ലെന്നും കോൺഗ്രസ്സിന്റെ സീറ്റ്റ് ഘടകകക്ഷികൾക്ക് വിട്ടുനൽകില്ലന്ന്
രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഡൽഹിയിൽ പറഞ്ഞു
മുതിർന്ന നേതാക്കൾ മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ കണ്ടെത്താൻ ഡൽഹിയിൽ നിർണായക യോഗം ചേരുകയാണ്. ഉമ്മൻചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും കെ സി വേണുഗോപാലും മത്സരിക്കാനില്ലെന്ന കാര്യം കോൺഗ്രസ് അധ്യക്ഷനെകേരളം നേതൃത്തം
ബോധ്യപെടുത്തിയിട്ടുണ്ട് .
കോൺഗ്രസ്സിന് വിജയസാധ്യതയുള്ള വടകര, വയനാട്, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, ആറ്റിങ്ങൽ സീറ്റുകളിലെ സ്ഥാനാർഥികളെ സംബന്ധിച്ച് ധരണയിലെത്താൻ ഇതുവരെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പത്തനംതിട്ടയിൽ ആന്റോ ആന്റണി തന്നെ മത്സരിച്ചേക്കും. കെസി വേണുഗോപാൽ മാറി നിൽക്കുന്ന സാഹചര്യത്തിൽ ആലപ്പുഴ ഷാനിമോൾ ഉസ്മാനെയും അടൂർ പ്രകാശിനെയുമാണ് പരിഗണിക്കുന്നത്. ആറ്റിങ്ങലിലും അടൂർ പ്രകാശിന്റെ പേരാണ് പരിഗണനയിൽ. വയനാട്ടിൽ കെ സി വേണുഗോപാൽ മത്സരിക്കണമെന്ന ശക്തമായ ആവശ്യം ഇപ്പോഴും നേതൃത്വത്തിന് മുന്നിൽ നിലനിൽക്കുന്നുണ്ട്. വടകരയിൽ മുല്ലപ്പള്ളിയില്ലെങ്കിൽ കെ കെ രമയുടെ പേര് പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.