ജോസ് ടോം പുലിക്കുന്നേലിനു വേണ്ടി പ്രചരണം നടത്തുമെന്ന് പിജെ ജോസഫ്

പാലാ ഉപതെരഞ്ഞെടുപ്പിനു ശേഷം കേരള കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുമെന്നും പിജെ ജോസഫ്

0

തൊടുപുഴ : പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേലിനു വേണ്ടി പ്രചരണം നടത്തുമെന്ന് പിജെ ജോസഫ്. മുന്നണി നേതൃത്വം ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ പ്രസംഗിക്കും. പാലാ ഉപതെരഞ്ഞെടുപ്പിനു ശേഷം കേരള കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുമെന്നും പിജെ ജോസഫ് തൊടുപുഴയിൽ പറഞ്ഞു.
പാലായിൽ സമാന്തര പ്രവർത്തനം നടത്തുമെന്ന് പ്രഖ്യാപിച്ച ജോസഫ് പക്ഷത്തെ യുഡിഎഫ് നേതൃത്വം അനുനയിപ്പിച്ചെങ്കിലും പ്രചാരണത്തിനിറങ്ങുന്ന കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നില്ല .അതേസമയം പി ജെ ജോസഫുമായി തത്ത്വതിഷിഠിത സഹകരണം മതിയെന്നാണ് ജോസ് കെ മാണി പക്ഷത്തിന്റെ നിലപാട്  എനിക്ക് ലോക്‌സഭാസീറ്റ് നിഷേധിച്ചത് ജോസിന്റെ ഇടപെടൽകൊണ്ടാണ്. കോട്ടയംസീറ്റിൽ മത്സരിക്കാനായി മാണിസാർ തലയിൽ കൈവെച്ച്, പിതൃസ്ഥാനത്തുനിന്ന് അനുഗ്രഹിച്ചു ജോസ് അത് തട്ടിത്തെറിപ്പിച്ചു ഏതുവിധത്തിലും പാർട്ടിയുടെ അമരത്തെത്താനുള്ള ജോസ് കെ. മാണിയുടെ തിടുക്കമാണ് കേരള കോൺഗ്രസിലെ പ്രശ്നം രൂക്ഷമാക്കിയതെന്ന് പി.ജെ. ജോസഫ്പറഞ്ഞു

You might also like

-