പിജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് (77) അന്തരിച്ചു

സംസ്കാരം 19 നു രാവിലെ 11.30 ന് വസതിയിൽ ആരംഭിച്ച് പുറപ്പുഴ സെന്റ് സെബാസ്‌റ്റ്യൻസ് പള്ളി സെമിത്തേരി കുടുംബക്കല്ലറയിൽനടക്കും

0

തൊടുപുഴ |കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ചെയര്‍മാന്‍ പിജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് (77) അന്തരിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു.ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറായാണ് ശാന്ത ജോസഫ് വിരമിച്ചത്.സംസ്കാരം 19 നു രാവിലെ 11.30 ന് വസതിയിൽ ആരംഭിച്ച് പുറപ്പുഴ സെന്റ് സെബാസ്‌റ്റ്യൻസ് പള്ളി സെമിത്തേരി കുടുംബക്കല്ലറയിൽനടക്കും
1971ലായിരുന്നു പിജെ ജോസഫുമായുള്ള വിവാഹം. കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അപു, യമുന ആന്റണി, പരേതനായ ജോമോന്‍ ജോസഫ് എന്നിവരാണ് മക്കള്‍.

You might also like

-