കേരളാ കോൺഗ്രസ് ചെയർമാൻ ചുമതല പിജെ ജോസഫിന്.
കേരളാ കോൺഗ്രസിനുള്ള മാണി വിഭാഗത്തിനുള്ളിൽ തന്നെ ജോസ് കെ മാണിക്കെതിരായി ഒരു നീക്കം ആരംഭിച്ചിരിക്കുന്നു എന്നതിന്റെ സൂചനകൾ നൽകുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സർക്കുലർ.
പി.ജെ ജോസഫിനായി കേരള കോൺഗ്രസ് സർക്കുലർ. ചെയർമാന്റെ അഭാവത്തിൽ അധികാരം വർക്കിംഗ് ചെയർമാനെന്ന് സർക്കുലർ. പാർട്ടി ഭരണഘടന ഇരുപത്തിയൊൻപതാം വകുപ്പ് പ്രകാരമാണിതെന്ന് വിശദീകരണം. ജനറൽ സെക്രട്ടറി ജോയ് എബ്രഹാമാണ് സർക്കുലർ ഇറക്കിയത്. പാർട്ടിയിലെ ഒഴിവുകൾ ഉടൻ നികത്തുമെന്നും സർക്കുലറിൽ പറയുന്നു.
കേരളാ കോൺഗ്രസിനുള്ള മാണി വിഭാഗത്തിനുള്ളിൽ തന്നെ ജോസ് കെ മാണിക്കെതിരായി ഒരു നീക്കം ആരംഭിച്ചിരിക്കുന്നു എന്നതിന്റെ സൂചനകൾ നൽകുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സർക്കുലർ.
കഴിഞ്ഞ ദിവസവും കേരളാ കോൺഗ്രസ് എമിന്റെ നേതൃത്വത്തിൽ പാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ കെഎം മാണിയുടെ നിര്യാണത്തിൽ പാർട്ടിയിൽ സ്തംഭനാവസ്ഥ നേരിടുന്നില്ലെന്നും, ചെയർമാന്റെ അഭാവത്തിൽ എല്ലാ ചുമതലകളും വർക്കിംഗ് ചെയർമാൻ വഹിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ പാർട്ടിയിൽ അധികാരി ഇല്ലാത്ത അവസ്ഥയില്ലെന്നും ജോയ് എബ്രഹാം പറഞ്ഞിരുന്നു.