പിജെ ജോസേപ്പിനെ ഒഴുവാക്കിയത്പ്രവർത്തകരുടെ വികാരം മാനിച്ച്, : കെഎം മാണി

കെഎം മാണി. ജോസഫ് ഈ തീരുമാനം ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വികാരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികരിക്കുന്ന ആളല്ല ജോസഫെന്നും മാണി പറഞ്ഞു.

0

പാലാ: കോട്ടയത്ത് കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് പ്രവർത്തകരുടെ വികാരം മാനിച്ചാണെന്ന് കെഎം മാണി. ജോസഫ് ഈ തീരുമാനം ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വികാരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികരിക്കുന്ന ആളല്ല ജോസഫെന്നും മാണി പറഞ്ഞു.

നേരത്തെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ അമർഷം പ്രകടിപ്പിച്ച് പിജെ ജോസഫ് രംഗത്തെത്തിയിരുന്നു. കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് സ്ഥാനാർത്ഥി നിർണ്ണയമെന്നും താൽപ്പര്യം അംഗീകരിക്കുമെന്ന് കരുതിയെന്നും പിജെ ജോസഫ് പറഞ്ഞു. യുഡിഎഫുമായി ആലോചിച്ച് അടുതത് നടപടി കൈക്കൊള്ളുമെന്നും പിജെ ജോസഫ് പറഞ്ഞു. നേരത്തെ കോട്ടയത്തെ കേരളാ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി തോമസ് ചാഴികാടൻ പ്രഖ്യാപിച്ചിരുന്നു. ഇതിൽ അമർഷം പ്രകടിപ്പിച്ചാണ് ഇപ്പോൾ പിജെ ജോസഫ് രംഗത്തെത്തിയിരിക്കുന്നത്.

ഇന്ന് വൈകീട്ട് പിജെ ജോസഫിന്റെ വീട്ടിലും പിന്നീട് തൊടുപുഴയിലെ വ്യവസായിയുടെ വീട്ടിലും ഗ്രൂപ്പ് ചർച്ച നടന്നിരുന്നു. ജോസഫ് വിഭാഗം നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്

You might also like

-