ജോസ് കെ മാണിക്കെതിരെ ജോസഫിന്റെ പരാതി
ജോസ് കെ മാണിക്കെതിരെ ജോസഫ് വിഭാഗത്തിന്റെ പുതിയ പരാതി. വ്യാജരേഖ ചമച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ചാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്
തൊടുപുഴ :ജോസ് കെ മാണിക്കെതിരെ ജോസഫ് വിഭാഗത്തിന്റെ പുതിയ പരാതി. വ്യാജരേഖ ചമച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ചാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്. സംസ്ഥാന സമിതിയില്‍ പങ്കെടുക്കാത്തവര്‍ പങ്കെടുത്തെന്ന് രേഖയുണ്ടാക്കി തെരഞ്ഞെടുപ്പ് നടത്തിയാണ് ജോസ് കെ മാണി ചെയര്‍മാനായതെന്ന് പരാതിയില്‍ പറയുന്നു.
സംസ്ഥാന സമിതി അംഗം ഫിലിപ്സ്റ്റീഫന്‍ നല്‍കിയ പരാതിയില്‍ ജോസ് കെ മാണിയുടെ വിശ്വസ്തനായ കെ.ഐ ആന്റണിയാണ് രണ്ടാം പ്രതി. 17 ന് നടന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ജോസ് വിഭാഗം നല്‍കിയ എതിര്‍സത്യവാങ്മൂലത്തിലാണ് വ്യാജരേഖകള്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.