സീറ്റ് വിവാദം ജോസഫ് ഇന്ന് കോൺഗ്രസ്സ് നേതാക്കളുമായി ചർച്ച നടത്തും,ജോസഫ് ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച്ച ആരംഭിച്ചു

രാവിലെ ഒന്പതുമണിയോടെയാണ് ജോസഫ് ഉമ്മൻ ചാണ്ടിയുടെ ,തിരുവന്തപുരത്തെ വീട്ടിലാണ് കൂടിക്കാഴ്ച്ചജോസഫ്നൊപ്പം മോൻസ് ജോസഫ് വും ചർച്ചയിൽ പങ്കെടുക്കുന്നു ശുഭാപ്തി വിവശസമുണ്ടെന്ന് പിജെ ജോസഫ് പറഞ്ഞു

0

തൊടുപുഴ :പിജെ ജോസെഫിന്റെ സ്ഥാനാര്ഥിത്തത്തെ ചൊല്ലി കേരളം കോൺഗ്രസ്സിൽ ഉടലെടുത്ത തർക്ക പിളർപ്പിലേക്ക് മാറുമോ എന്ന് എന്നറിയാം ഭിന്നത പരിഹരിക്കാൻ ഇന്ന് തിരുവനന്തപുരത്ത് നിർണായക യോഗം ചേരും. പ്രശ്ന പരിഹാരത്തിന് സഹായം തേടി പി ജെ ജോസഫ് കോൺഗ്രസ് നേതാക്കളെ കാണും.കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായാണ് പി ജെ ജോസഫ് കൂടിക്കാഴ്ച നടത്തുന്നത്. കോൺഗ്രസിന്‍റെ കൂടെ പിന്തുണയോടെയാണ് ജോസഫ് കോട്ടയത്തു
സ്ഥാനാർത്ഥി മോഹം പരസ്യമാക്കിയത്. ഇതുകൊണ്ട് തന്നെ കൂടിക്കാഴ്ചയിൽ ജോസഫിന് ഏറെ പ്രതീക്ഷയുണ്ട്. മുൻപ് മുന്നണി മാറ്റത്തിന് മാണി ശ്രമിച്ചപ്പോൾ യു ഡി എഫ് നൊപ്പം നിന്നത് പിജെ ജോസഫ് ആയിരിന്നു

അതേസമയം കോട്ടയത്ത് ഇനി മാറിചിന്ദിക്കില്ലെന്ന്ന് മാണി ആവർത്തിച്ച് വ്യ്കതമാക്കി കെ എം മാണി. തോമസ് ചാഴിക്കാടൻ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മാണി ആവർത്തിച്ചു വ്യ്കതമാക്കി . മുന്നണിയുടെ ജയസാധ്യതയെ ബാധിക്കരുതെന്ന് പറയുമ്പോഴും മാണി സ്ഥാനാര്‍ത്ഥിയെ നാടകീയമായി പ്രഖ്യാപിച്ചതിൽ കോണ്‍ഗ്രസിനും അതൃപ്തിയുണ്ട്. എന്നാല്‍, കേരള കോൺഗ്രസിന്‍റെ ആഭ്യന്തര പ്രശ്നമായതിനാൽ ഇടപെടുന്നതിന് കോൺഗ്രസിന് പരിമിതികളുണ്ട്.

ഇതിനിടെ, തിരുവഞ്ചൂര്‍ രാധാകൃഷണന്‍ പങ്കെടുത്ത കോൺഗ്രസ് കോട്ടയം മണ്ഡലം കമ്മിറ്റി യോഗത്തില്‍ ചാഴികാടന്‍ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫ്രാന്‍സീസ് ജോര്‍ജിനൊപ്പം പലരും മുന്നണി വിട്ടതോടെ ദുര്‍ബലമായ ജോസഫ് പക്ഷത്തിന് പഴയ പോലെ വിലപേശൽ ശക്തിയില്ല. പ്രശ്നം പരിഹരിക്കാതെ പാർട്ടിയിൽ പിളര്‍പ്പുണ്ടായാലും ജോസഫ് യു ഡി എഫിൽ തന്നെ തുടരാനാണ് സാധ്യത. അതിനാൽ തന്നെ ഇന്നത്തെ കൂടിക്കാഴ്ച ശ്രദ്ധേയമാകും.

You might also like

-