“ജോസഫിന് ചെണ്ട “പി.ജെ ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾക്ക് ചെണ്ട ചിഹ്നമായി അനുവദിച്ച് ഹൈക്കോടതി
ചെണ്ട ചിഹ്നത്തിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനർത്ഥികളെ സ്വതന്ത്രരായി കണക്കാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ പിജെ ജോസഫ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
കൊച്ചി :കേരള കോൺഗ്രസ് പി.ജെ ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾക്ക് ചെണ്ട ചിഹ്നമായി അനുവദിച്ച് ഹൈക്കോടതി. ചെണ്ട ചിഹ്നത്തിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനർത്ഥികളെ സ്വതന്ത്രരായി കണക്കാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ പിജെ ജോസഫ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.ചെണ്ട ചിഹ്നത്തിൽ മത്സരിക്കുന്ന ജോസഫ് ഗ്രൂപ്പിന്‍റെ സ്ഥാനാർത്ഥികളെ കേരള കോൺഗ്രസ് എം ജോസഫ് വിഭാഗമായി കണക്കാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
കേരള കോൺഗ്രസ് നിലവിൽ യുഡിഎഫ് മുന്നണിയുടെ ഭാഗമാണെന്നും സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച ശേഷം മുന്നണിയുടെ ഭാഗമായാൽ അയോഗ്യത വരുമെന്നുമായിരുന്നു ജോസഫിന്‍റെ വാദം
കഴിഞ്ഞ ദിവസ്സം ഇടുക്കിയിലെ തെരെഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിച്ച പി ജെ ജോസഫ് രണ്ടില തെരെഞ്ഞെടുക്കമ്മിഷൻ ചിഹ്നമായി അനുവദിച്ചലും വേണ്ടെന്നും രണ്ടില തെരെഞ്ഞെടുപ്പ് കഴിയുമ്പോൾ കൊഴിയുമെന്നു പറഞ്ഞിരുന്നു .