സ്‌പീക്കറുടെ കാരണം കാണിക്കൽ നോട്ടീസ്‌‌ പരിശോധിച്ച്‌ മറുപടി നൽകു:പി ജെ ജോസഫ്‌

സ്‌പീക്കറുടേത്‌ സ്വാഭാവിക നടപടിയാണ്‌‌. അപാകതയില്ല. നിയമപരമായി മാത്രമെ അദ്ദേഹത്തിന്‌‌ നടപടി സ്വീകരിക്കാൻ കഴിയൂ

0

തൊടുപുഴ: നിയമസഭാ സ്‌പീക്കറുടെ കാരണം കാണിക്കൽ നോട്ടീസ്‌‌ ലഭിച്ച ശേഷം പരിശോധിച്ച്‌ ഉചിതമായ മറുപടി നൽകുമെന്ന്‌ പി ജെ ജോസഫ്‌ എംഎൽഎ തൊടുപുഴയിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. സ്‌പീക്കറുടേത്‌ സ്വാഭാവിക നടപടിയാണ്‌‌. അപാകതയില്ല. നിയമപരമായി മാത്രമെ അദ്ദേഹത്തിന്‌‌ നടപടി സ്വീകരിക്കാൻ കഴിയൂ.റോഷി അഗസ്‌റ്റിനാണ്‌ ആദ്യം സ്‌പീക്കർക്ക്‌ പരാതി നൽകിയത്‌. ഇത്‌ ആദ്യം പരിഗണിച്ചു. ഞങ്ങൾ നൽകിയ പരാതി ഉടൻ പരിഗണിക്കുമെന്നാണ്‌ കരുതുന്നത്‌. ജോസഫ്‌ പറഞ്ഞു.

You might also like

-