യു ഡി എഫ് തീരുമാനം നീതിപൂർവ്വം പി ജെ ജോസഫ്
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം 8 മാസം ജോസ് വിഭാഗത്തിനും 6 മാസം ജോസഫ് വിഭാഗത്തിനുമെന്നായിരുന്നു ധാരണ
തിരുവനന്തപുരം :ജോസ് വിഭാഗത്തെ സംബന്ധിച്ച് യുഡിഎഫിന്റേത് നീതിപൂര്‍വ്വമായ തീരുമാനമാണെന്ന് പി ജെ ജോസഫ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം 8 മാസം ജോസ് വിഭാഗത്തിനും 6 മാസം ജോസഫ് വിഭാഗത്തിനുമെന്നായിരുന്നു ധാരണ. അങ്ങനെയൊരു ധാരണയുണ്ടെന്ന് പോലും അംഗീകരിക്കാന്‍ ജോസ് വിഭാഗം തയ്യാറാവുന്നില്ല. യുഡിഎഫ് തീരുമാനം അംഗീകരിക്കാത്തവര്‍ക്ക് യുഡിഎഫില്‍ തുടരാനാവില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.
അധികാരം പങ്കിടാന്‍ കെ എം മാണിയുടെ കാലത്തുണ്ടാക്കിയ ധാരണയാണ്. പിന്നീട് യുഡിഎഫ് തര്‍ക്കത്തില്‍ ഇടപെട്ടു. പക്ഷേ അങ്ങനെയൊരു ധാരണയുണ്ടെന്ന് പോലും ജോസ് വിഭാഗം സമ്മതിക്കുന്നില്ലെന്ന് പി ജെ ജോസഫ് പറഞ്ഞു.പല തരത്തിലുള്ള ചര്‍ച്ചകളും നടത്തിയിട്ടും വഴങ്ങിയില്ല. യുഡിഎഫ് അറിഞ്ഞെടുത്ത തീരുമാനം അംഗീകരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പുറത്താക്കല്‍. ധിക്കാരപരമായ നിലപാടാണ് പുറത്തേക്ക് പോകാന്‍ കാരണമെന്നും പിജെ ജോസഫ് പറഞ്ഞു.