പാലായിൽ റോഷി അഗസ്റ്റിനെ യു ഡി എഫ് ലെ മണി സി കാപ്പൻ നേരിടും പി ജെ ജോസഫ്

പി ജെ ജോസഫിന്റെ പ്രസംഗം ഇങ്ങനെ "റോഷി അഗസ്റ്റിൻ ഇടുക്കി വിട്ടു പാലായിൽ എത്തും. ഇടുക്കിയിൽ ഇനി മത്സരിച്ചാൽ 22000 വോട്ടുകൾക്ക് എങ്കിലും റോഷി അഗസ്റ്റിൻ പരാജയപ്പെടും. ഈ സാഹചര്യത്തിലാണ് പാലായിലേക്ക് റോഷി കണ്ണ് നട്ടത്. പാലായിൽ മത്സരം റോഷിയും കാപ്പനും തമ്മിൽ ആകും"

0

കോട്ടയം: പാലായിലെ ഇടത് എം എൽ എ മാണി.സി.കാപ്പൻ യു ഡി എഫി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പി ജെ ജോസഫ് .”വരുന്ന തെരഞ്ഞെടുപ്പിൽ കാപ്പൻ തന്നെ യു ഡി എഫ് സ്ഥാനാർഥിയായി പാലയിൽ മത്സരിക്കും” കോട്ടയം ജില്ലാ യു ഡി എഫ് യോഗത്തിൽ പി ജെ ജോസഫ് പാലായിലെ സ്ഥാനാർത്ഥിയെക്കുറിച്ച് തുറന്നടിച്ചത് എന്നാൽ ഇക്കാര്യത്തിൽ മാണി സി കാപ്പൻ പ്രതികരിച്ചിട്ടില്ല

പി ജെ ജോസഫിന്റെ പ്രസംഗം ഇങ്ങനെ “റോഷി അഗസ്റ്റിൻ ഇടുക്കി വിട്ടു പാലായിൽ എത്തും. ഇടുക്കിയിൽ ഇനി മത്സരിച്ചാൽ 22000 വോട്ടുകൾക്ക് എങ്കിലും റോഷി അഗസ്റ്റിൻ പരാജയപ്പെടും. ഈ സാഹചര്യത്തിലാണ് പാലായിലേക്ക് റോഷി കണ്ണ് നട്ടത്. പാലായിൽ മത്സരം റോഷിയും കാപ്പനും തമ്മിൽ ആകും” ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കളെ വേദിയിൽ ഇരുത്തിയാണ് ജോസഫ് മാണി സി കപ്പന്റെ പേര് പറഞ്ഞത്.

റോഷി അഗസ്റ്റിൻ പാലായിൽ എത്തുന്നതോടെ ജോസ് കെ മാണിക്ക് കടുത്തുരുത്തിയിൽ മത്സരിക്കേണ്ടി വരുമെന്നും ജോസഫ് പറയുന്നു.
എന്നാൽ 42000 വോട്ട് ഭൂരിപക്ഷം ഉള്ള മോൻസ് ജോസഫിനെതിരെ മത്സരിക്കാൻ ജോസ് കെ മാണിക്ക് ധൈര്യമുണ്ടോ ഈനും ജോസഫ് ചോദിച്ചു . ജോസ് കെ മാണി ഉൾപ്പെടെ മുഴുവൻ സ്ഥാനാർഥികളും തോൽക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു എട്ട് സീറ്റുകളിൽ ആണ് ജോസ് കെ മാണി വിഭാഗം മത്സരിക്കുക എന്നും പി ജെ ജോസഫ് പറയുന്നു.

ജോസ് കെ.മാണി വിഭാഗം മുന്നണി വിട്ടതോടെ കേരളാ കോണ്‍ഗ്രസ് ജോസഫ് പക്ഷത്തേക്ക് പ്രവര്‍ത്തകരും നേതാക്കളും ഒഴുകുകയാണെന്നാണ് പി.ജെ ജോസഫിന്‍റെ വാദം. കെ.എം മാണിയുടെ വിശ്വസ്തനും മാണിവിഭാഗത്തിലെ മുതിര്‍ന്ന നേതാവുമായ ഇജെ ആഗസ്തിയെ പി.ജെ തന്‍റെ പാളയത്തിലെത്തിച്ചു. അതിനാല്‍ സീറ്റുകളുടെ കാര്യത്തിലും കാര്യമായ പരിഗണന ലഭിക്കണമെന്നാണ് ജോസഫിന്‍റെ ആവശ്യം. കോട്ടയത്ത് കഴിഞ്ഞ തവണ 450 സീറ്റുകളിലാണ് കേരളാ കോണ്‍ഗ്രസ് ഒന്നായി മല്‍സരിച്ചത്. ഇതില്‍ 140 സീറ്റുകളില്‍ മാത്രമാണ് ജോസഫ് വിഭാഗം മല്‍സരിച്ചത്. ഇതിനു മാറ്റം വരണമെന്നാണ് ജോസഫിന്‍റെ പ്രധാന ആവശ്യം. ജോസ് കെ മാണി മുന്നണി വിട്ട് പോയ സാഹചര്യത്തിൽ പല സീറ്റുകളിലും കോൺഗ്രസ് കണ്ണ് വെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും യു ഡി എഫിലെ സ്ഥാനാർഥി നിർണയം വൈകാൻ ആണ് സാധ്യത.എന്നാല്‍ പി.ജെയുടെ നീക്കങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സൂക്ഷ്മമായാണ് നിരീക്ഷിക്കുന്നത്. ഉടനടി തീരുമാനത്തിലേക്ക് എത്താതെ സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ കൂടുതലായി നടത്താമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ജയ സാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ വേണമെന്ന് പി.ജെ ജോസഫിന്‍റെ തന്നെ വാദത്തെയാണ് കോണ്‍ഗ്രസ് പിടിവള്ളിയാക്കുക

You might also like

-