പിറവത്ത് ഓർത്തഡോൿസ് കുർബ്ബാന ?

പ്രതിഷേധ സൂചകമായി യാക്കോബായ വിഭാഗം സമീപത്തെ റോഡിൽ കുർബ്ബാനനടത്തി.

0

കൊച്ചി: ഇരു വിഭാഹങ്ങൾ തമ്മിൽ തർക്കവും സംഘർഷവും നിലനിക്കുന്ന പിറവം സെന്റ് മേരിസ് പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഓർത്തഡോക്സ് വിഭാഗം കുർബ്ബാന നടത്തി ഓർത്തഡോക്സ് വിഭാഗം വൈദികൻ സ്കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തിലാണ് പള്ളിയുടെ വാതിൽ തുറന്നത്.പൊലീസ് സീൽചെയ്ത പള്ളിയുടെ പ്രധാന വാതിൽ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യത്തിൽ ഓർത്തഡോക്സ് വിഭാഗത്തിന് തുറന്നു കൊടുത്തു ആർ ഡി ഓ തുറന്നു കൊടുത്ത് കനത്ത പോലീസ് കാവലിലാണ് ഓർത്തഡോൿസ് പക്ഷം കുർബ്ബാന നടത്തിയത്
പ്രഭാത പ്രാർഥനയ്ക്ക് ശേഷം 8 മണിക്ക് കുർബാന യിൽ നിരവധി ഓർത്തഡോൿസ് വിശ്വാസികൾ പങ്കെടുത്തു . അതേസമയം പ്രതിഷേധ സൂചകമായി യാക്കോബായ വിഭാഗം സമീപത്തെ റോഡിൽ കുർബ്ബാനനടത്തി.ജില്ലാ കളക്ടറുടെ നിയന്ത്രണത്തിലുള്ള പള്ളിയിൽ പ്രാർത്ഥന നടത്താൻ ഓർത്തഡോക്സ് വിഭാഗത്തിന് ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. യാക്കോബായ ഇടവകാംഗങ്ങൾക്ക് കുർബാനയിൽ പങ്കെടുക്കാൻ തടസമില്ലെങ്കിലും പള്ളിയിൽ പ്രശ്നമുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

പള്ളിയിൽ തമ്പടിച്ചിരുന്ന യാക്കോബായ വിഭാഗക്കാരെ ഹൈക്കോടതി നിർദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസ്സം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. തുടർന്ന് കളക്ടർ പള്ളി സീൽ ചെയ്തു. കളക്ടർക്കാണ് നിലവിൽ പള്ളിയുടെ ചുമതല.ഇന്ന് രാവിലെ പോലീസിന്റെ സാന്നിത്യത്തിൽ ആർ ഡി ഓ പള്ളിയുടെ പ്രദാന വാതിൽ തുറന്നു നൽകുയായിരുന്നു . വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചത്.

You might also like

-