നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്ന് പ്രകാശനം ചെയ്യും.
ധാനമായും 600 വാഗ്ദാനങ്ങളാണ് ഇടതു മുന്നണി പ്രകടന പത്രികയില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഈ വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പാക്കിയെന്ന വിലയിരുത്തലാകും സംസ്ഥാന സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടിലുണ്ടാവുക.
നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്ന് പ്രകാശനം ചെയ്യും. വൈകീട്ട് അഞ്ചിന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് റിപ്പോര്‍ട്ട് കൈമാറിയാണ് പ്രകാശനം ചെയ്യുന്നത്. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക.
പ്രധാനമായും 600 വാഗ്ദാനങ്ങളാണ് ഇടതു മുന്നണി പ്രകടന പത്രികയില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഈ വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പാക്കിയെന്ന വിലയിരുത്തലാകും സംസ്ഥാന സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടിലുണ്ടാവുക. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ക്കു പുറമേ നടത്തിയ പ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ടിനോട് അനുബന്ധമായി ഉണ്ടാകും. സര്‍ക്കാര്‍ നയങ്ങള്‍, പ്രളയാനന്തര പുനര്‍നിര്‍മാണം, അടിയന്തര സഹായങ്ങള്‍, കേരള പുനര്‍നിര്‍മാണ പദ്ധതി, ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം, കിഫ്ബി, മറ്റു പ്രധാന പദ്ധതികളും പ്രവര്‍ത്തനങ്ങളും, മികവിനുകിട്ടിയ അംഗീകാരങ്ങള്‍ തുടങ്ങിയവയും റിപ്പോര്‍ട്ടിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചടങ്ങില്‍ മന്ത്രിമാരും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിക്കും. പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശന ചടങ്ങിനോട് അനുബന്ധിച്ച് സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ നേതൃത്വത്തില്‍ സോളിഡ് ബാന്റും ആട്ടം കലാസമിതിയും ചേര്‍ന്നുള്ള ഫ്യൂഷന്‍ സംഗീതവും സംഘടിപ്പിച്ചിട്ടുണ്ട്.