കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം ഹീനം; അക്രമികളെ സംരക്ഷിക്കില്ലെന്ന് പിണറായി
ചിലരുടെ വീണ്ടുവിചാരമില്ലാത്ത പ്രവർത്തിയാണ് നിലവിലെ അവസരം സൃഷ്ടിച്ചത്. തെറ്റായ ഒന്നിനയെയും ഏറ്റെടുക്കേണ്ട കാര്യം പർട്ടിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
കാസര്‍കോട് കൊലപാതകത്തെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണാറായി വിജയന്‍. ചിലരുടെ വീണ്ടുവിചാരമില്ലാത്ത പ്രവർത്തിയാണ് നിലവിലെ അവസരം സൃഷ്ടിച്ചത്. തെറ്റായ ഒന്നിനയെയും ഏറ്റെടുക്കേണ്ട കാര്യം പർട്ടിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാനാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി ആരോപിച്ചു.
കാസര്‍കോട് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപന ചടങ്ങിലാണ് മുഖ്യമന്ത്രി കൊലപാതകത്തെ തള്ളിപ്പറഞ്ഞത്. തെറ്റായ ഒന്നിനയെയും ഏറ്റെടുക്കേണ്ട കാര്യം പാർട്ടിക്കില്ല. ഇതിനിടെ പെരിയ ഇരട്ടക്കൊലപാതകത്തില്‍ ഇന്നലെ അറസ്റ്റിലായ പ്രതികളില്‍ രണ്ട് പേരുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അനില്‍കുമാര്‍, ജിജിന്‍ എന്നിവരുമായാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്.
ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന 5 പേരേയും കസ്റ്റഡിയില്‍ വാങ്ങി ക്രൈംബ്രാഞ്ചിന് കൈമാറും. ഇന്ന് തന്നെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. എന്നാല്‍ ക്രൈബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാനാണെന്ന് കെ.പി.സി.സി പ്രസിഡന്റ് ആരോപിച്ചു.
അതേസമയം കാസര്‍കോട് പൊയ്നാച്ചിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.