യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യം പ്രചരിപ്പിക്കുന്നത് നാടിന് നല്ലതല്ല”: ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

”ഇന്ന് പ്രതിപക്ഷ നേതാവ് രോഗമുക്തി നിരക്കില്‍ കേരളം പുറകിലാണെന്ന് പറഞ്ഞു. എവിടെയൊക്കെ പുറകിലാണെന്ന് കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ഗവേഷണം തുടര്‍ന്നും നടക്കട്ടെ."

0

തിരുവനന്തപുരം: കേരളത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്ന് വരുത്തി തീര്‍ക്കാനുള്ള വ്യഗ്രതയാണെന്ന് പ്രതിപക്ഷ നേതാവിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു ”ഇന്ന് പ്രതിപക്ഷ നേതാവ് രോഗമുക്തി നിരക്കില്‍ കേരളം പുറകിലാണെന്ന് പറഞ്ഞു. എവിടെയൊക്കെ പുറകിലാണെന്ന് കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ഗവേഷണം തുടര്‍ന്നും നടക്കട്ടെ.”

സ്‌ഫോടനാത്മകമായ രീതിയില്‍ മരണസംഖ്യ ഇതേവരെയില്ലെന്ന് മുഖ്യമന്ത്രി പിണറായി; ” മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെ വിമര്‍ശിക്കാം, എതിര്‍പ്പില്ല, വ്യാജപ്രചരണം നടത്തി ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കരുത്”
യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യം പ്രചരിപ്പിക്കുന്നത് നാടിന് നല്ലതല്ല. കേരളത്തിന്റെ പ്രതിരോധം താളം തെറ്റിയെന്ന് വരുത്തി തീര്‍ക്കാനുള്ള വ്യഗ്രതയാണ്.

കൊവിഡുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഡിസ്ചാര്‍ജ് പോളിസി ദേശീയ തലത്തിലേതിന് വ്യത്യസ്ഥമാണ്. ദേശീയ പോളിസി പ്രകാരം പത്ത് ദിവസം ആശുപത്രി വാസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യാം. കേരളം ഒഴികെ ഭൂരിഭാഗം സംസ്ഥാനത്തും ഇത് പിന്തുടരുന്നു. നാം ആദ്യം സ്വീകരിച്ച രീതി പ്രകാരം ടെസ്റ്റ് രണ്ട് തവണ നെഗറ്റീവായ ശേഷമാണ് രോഗിയെ ഡിസ്ചാര്‍ജ് ചെയ്തത്.

ഇംഗ്ലണ്ടില്‍ നിന്ന് വന്ന ആറന്മുള സ്വദേശിക്ക് 22 തവണ ടെസ്റ്റ് നടത്തി. മൂന്ന് തവണ നെഗറ്റീവായ ശേഷം ഡിസ്ചാര്‍ജ് ചെയ്തു. 41 ദിവസം ആശുപത്രിയില്‍ ചികിത്സിച്ചു. പത്തനംതിട്ട വടശേരിക്കരയിലെ വീട്ടമ്മ 48 ദിവസം ആശുപത്രിയില്‍ ചികിത്സിച്ചു. ഇന്നലെ പ്രസിദ്ധീകരിച്ച ആരോഗ്യവകുപ്പിന്റെ പുതിയ ഗൈഡ് ലൈന്‍ പ്രകാരം ലക്ഷണമില്ലെങ്കിലും ടെസ്റ്റ് നിര്‍ബന്ധമാക്കി.

ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാലേ ഡിസ്ചാര്‍ജ് അനുവദിക്കൂ. മുന്നിലാണെന്ന് കാണിക്കാന്‍ വേണമെങ്കില്‍ കേന്ദ്രത്തിന്റെ ഡിസ്ചാര്‍ജ് പോളിസി പിന്തുടരാമായിരുന്നു.എന്നാല്‍ സുരക്ഷയും രോഗവ്യാപന സാധ്യത അടക്കാനും വേണ്ടിയാണ് നെഗറ്റീവായവരെ മാത്രം ഡിസ്ചാര്‍ജ് ചെയ്യുന്നത്. കണക്കുകളില്‍ ഒന്നാമതെത്താനല്ല, ശാസ്ത്രീയമായി രോഗത്തെ മറികടക്കാനാണ് ശ്രമം. രോഗവ്യാപന തോത് കേരളത്തില്‍ കുറവാണെന്ന് പ്രത്യേകം ഓര്‍ക്കണം. പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസം പോലുമുണ്ടായിരുന്നു.

കേരളത്തില്‍ ഇന്നലെ 720 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ ഇന്നലെ 8336 പേര്‍ക്കും തമിഴ്‌നാട്ടില്‍ 4965, കര്‍ണ്ണാടകയില്‍ 3496 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്താകെ 37724 പേര്‍ക്ക് കൊവിഡ് കണ്ടെത്തി. കേരളത്തില്‍ ഇന്നലെ 720 ആയിരുന്നു.കേരളത്തില്‍ മൂന്നാംഘട്ടത്തില്‍ രോഗികളുടെ എണ്ണം കൂടിവരുന്നുണ്ട്. പക്ഷെ ദേശീയ തലത്തിലെ ഏത് കണക്കെടുത്താലും കൊവിഡ് സ്ഥിരീകരിക്കപ്പെട്ട ശേഷമുള്ള വ്യാപനം കേരളത്തില്‍ കുറവാണ്.”

You might also like

-