ഉപതെരഞ്ഞെടുപ്പ്: അഞ്ചിടത്തും ‘പാലാ’ ആവര്‍ത്തിക്കുമെന്ന് പിണറായി വിജയൻ
പാലായിൽ അസാധ്യമെന്നു കരുതിയിരുന്നതു കൂട്ടായ പ്രവർത്തനത്തിലൂടെ നേടാനായി എല്ലായിടങ്ങളിലും അട്ടിമറി വിജയം നേടാനാകുമെന്നു പിണറായി കൂട്ടിച്ചേർത്തു .
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലും ‘പാലാ’ ആവർത്തിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു കോന്നിയിൽ ഇടതുസ്ഥാനാർത്ഥി ജെനീഷ് കുമാറിന് തെരെഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ഉപതിരെഞ്ഞടുപ്പിനെ അഭിമുഖികരിക്കുന്നതു ആത്മവിശ്വാസതോടെയാണ് പാലായിൽ അസാധ്യമെന്നു കരുതിയിരുന്നതു കൂട്ടായ പ്രവർത്തനത്തിലൂടെ നേടാനായി എല്ലായിടങ്ങളിലും അട്ടിമറി വിജയം നേടാനാകുമെന്നു പിണറായി കൂട്ടിച്ചേർത്തു .
സി.പി.എം പ്രതിനിധിയായ എ.എം ആരിഫ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ആരൂരിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ്. സിറ്റിംഗ് മണ്ഡലം ആയതുകൊണ്ടു തന്നെ നിലനിർത്താനാകുമെന്നാണ് സി.പി.എം നേതാക്കൾ വ്യക്തമാക്കുന്നത്. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ്പ്രസിഡന്റ് മനു സി.പുളിക്കനാണ് സ്ഥാനാർഥി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആരിഫിനോട് പരാജയപ്പെട്ട ഷാനി മോൾ ഉസ്മാനെയാണ് യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. കോൺഗ്രസിലെ പടലപ്പിണക്കങ്ങളും മത്സരരംഗത്തെ സ്ഥിരം മുഖം എന്നതുമൊക്കെ ഷാനിമോൾക്ക് വിനയാകുമെന്ന വിലയിരിത്തലിലാണ് എൽ.ഡി.എഫ് . അതുകൊണ്ടു തന്നെ അരൂർ ഉറപ്പിക്കാമെന്നും അവർ വിശ്വസിക്കുന്നു.
കോന്നിയിൽ സ്ഥാനാർഥിത്വത്തെച്ചൊല്ലി കോൺഗ്രസിലുണ്ടായ പടലപ്പിണക്കങ്ങൾ ഇടത് സ്ഥാനാർഥിക്ക് ഗുണം ചെയ്യുമെന്നാണ് എൽ.ഡി.എഫിന്റെ വിലയിരുത്തൽ. കെ. സുരേന്ദ്രൻ ബി.ജെ.പി സ്ഥാനാർഥിയാകുന്നത് തങ്ങൾക്ക് ഒരു തരത്തിലും ദോഷകരമാകില്ലെന്നും മുന്നണി നേതൃത്വം വിലയിരുത്തുന്നു. യുവാവെന്ന പരിഗണന ജെനീഷ് കുമാറിന് ലഭിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.ഒപ്പം സാമുദായിക സമവാക്യം അനുകൂലമാകുമെന്നും.
കഴിഞ്ഞ ലോകസഭാ, നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തു പോയ വട്ടിയൂർക്കാവിലും ഇക്കുറി വിജയിക്കാനാകുമെന്നാണ് സി.പി.എം വിലയിരുത്തൽ. നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന കുമ്മനം രാജശേഖരൻ മത്സരരംഗത്തില്ലാത്തതും അനുകൂലഘടകം. കെ. മുരളീധരന്റെ അഭാവവും കോൺഗ്രസിലെയും ബിജെപിയിലെയും അനൈക്യവും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മേയർ എന്ന നിലയിലുള്ള പ്രവർത്തനവും പ്രളയകാല ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായതുമൊക്കെ വി.കെ പ്രശാന്തിന്റെ ജയം എളുപ്പമാക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
ഭാഷാ ന്യൂനപക്ഷങ്ങൾക്കിടയിൽ ഏറെ സ്വാധീനമുള്ള ശങ്കർ റൈയുടെ സ്ഥാനാർഥിത്വമാണ് മഞ്ചേശ്വരത്ത് ജയപ്രതീക്ഷ നൽകുന്നത്. ഇവിടെയും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തായിരുന്നു. എന്നാൽ ഇക്കുറി ലീഗിലെ സ്ഥാനാർഥി വിവാദവും ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ തന്നെ ബി.ജെ.പി വീണ്ടും രംഗത്തിറക്കിയതും തങ്ങൾക്ക് ഗുണകരമാകുമെന്ന് എൽ.ഡി.എഫ് കരുതുന്നു.