വി.എസ് അച്യുതാനന്ദനെ വഞ്ചിച്ചാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായത്.പിവി അൻവര്‍

വി.എസ് അച്യുതാനന്ദനെ വഞ്ചിച്ചാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായത്. ഇടതുപക്ഷ പ്രസ്ഥാനത്തായാകെ മുഖ്യമന്ത്രി വഞ്ചിച്ചു. മുഖ്യമന്ത്രി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖം മലപ്പുറം ജില്ലയെ ഒരു സമൂഹത്തെയാകെ വഞ്ചിക്കുന്നതാണ്

മലപ്പുറം| സിപിഎം തന്നെ വഞ്ചകനായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും പിണറായി വിജയനാണെന്നും പിവി അൻവര്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനുമാണ് മുഖ്യമന്ത്രി. വി.എസ് അച്യുതാനന്ദനെ വഞ്ചിച്ചാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായത്. ഇടതുപക്ഷ പ്രസ്ഥാനത്തായാകെ മുഖ്യമന്ത്രി വഞ്ചിച്ചു. മുഖ്യമന്ത്രി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖം മലപ്പുറം ജില്ലയെ ഒരു സമൂഹത്തെയാകെ വഞ്ചിക്കുന്നതാണ്. ബി.ജെ.പിക്ക് ഒരു ആയുധം ഉണ്ടാക്കി കൊടുക്കാനാണ് പിണറായി വിജയൻ ഹിന്ദു അഭിമുഖത്തിലൂടെ ശ്രമിച്ചത്. ക്രിസ്ത്യൻ സമുദായത്തെയും മുഖ്യമന്ത്രി വഞ്ചിച്ചു.ന്യൂനപക്ഷങ്ങളുടെ സംരക്ഷണം പറഞ്ഞ് രണ്ടാം തവണ ഭരണം പിടിച്ചവർ‌ എൻആർസി, സിഎഎ വിഷയത്തിൽ കേരളത്തെ വഞ്ചിച്ചുവെന്നും അൻവർ കുറ്റപ്പെടുത്തി. കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞിട്ട് ഇതുവരെ പിൻവലിച്ചിട്ടില്ലെന്നും അൻവർ ചൂണ്ടിക്കാണിച്ചു. മുനമ്പം വിഷയത്തിൽ അവിടെയുള്ള മനുഷ്യരെ വഞ്ചിച്ചുവെന്നും അൻവർ കൂട്ടിച്ചേർത്തു.

മുനമ്പത്തെ താമസക്കാരുടെ കണ്ണീരിനാണ് ഇസ്ലാമിൽ വിലയുള്ളത്. ലക്ഷക്കണക്കിന് യുവാക്കളെ തൊഴിൽ നൽകാതെ മുഖ്യമന്ത്രി വഞ്ചിച്ചു. കർഷകരെയും വഞ്ചിച്ചു. ജപ്തിയിൽ വീട്ടിൽ നിന്ന് ആരേയും ഇറക്കിവിടില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി വഞ്ചിച്ചു. നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഭരിക്കുന്ന സഹകരണ ബാങ്കാണ് നിരവധി പേരെ ജപ്തിയിലാക്കിയിട്ടുള്ളത്. ഇടത്തരം വ്യാപാരികളെയാകെ സർക്കാരും മുഖ്യമന്ത്രിയും വഞ്ചിച്ചു. പ്രവാസികളെ സഹായിക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി വഞ്ചിച്ചതും മുഖ്യമന്ത്രിയാണ്.

ശബരിമല വിഷയവും അൻവർ വീണ്ടും ഉയർത്തി. ഹൈന്ദവ സമുദായത്തെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച പി വി അൻവർ മത വിഷയങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇടപെടുന്നത് എന്തിനാണെന്നും ചോദിച്ചു. അതിൻ്റെ ഏറ്റവും വലിയ പ്രചാരകനാണ് ഇപ്പോഴത്തെ സ്ഥാനാർത്ഥിയെന്നും അൻവർ പറഞ്ഞു. 25ലക്ഷം ആളുകൾക്ക് തൊഴിൽ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കേരളത്തിൽ നിയമന നിരോധനമാണെന്ന് ആരോപിച്ച അൻവർ മുഖ്യമന്ത്രി കേരളത്തിലെ യുവാക്കളെ വഞ്ചിച്ചെന്നും കുറ്റപ്പെടുത്തി.

കർഷകരോട് മുഖ്യമന്ത്രി വഞ്ചന കാണിച്ചെന്നും അൻവ‍ ആരോപിച്ചു. ജപ്തി നടക്കില്ല എന്ന് കേരളത്തിന് ഉറപ്പ് നൽകിയത് മുഖ്യമന്ത്രിയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അൻവറിൻ്റെ വിമർശനം. മുഖ്യമന്ത്രി വാക്ക് പറഞ്ഞ് വഞ്ചിച്ചുവെന്നായിരുന്നു അൻവറിൻ്റെ കുറ്റപ്പെടുത്തൽ. കേരളത്തിൽ ഏറ്റവും കൂടുതൽ ജപ്തി നടന്നത് നിലമ്പൂരിൽ ആണെന്ന് കുറ്റപ്പെടുത്തിയ അൻവ‍ർ നിലമ്പൂരിലെ ബാങ്കിന് നേതൃത്വം നൽകുന്നത് ആര്യാടൻ മുഹമ്മദാണെന്നും ചൂണ്ടിക്കാണിച്ചു.

കേന്ദ്ര ഏജൻസികളുടെ വലയത്തിലാണ് മുഖ്യമന്ത്രി. വയനാട് പുനരധിവാസത്തിന്‍റെ പേരിൽ മന്ത്രി മുഹമ്മദ് റിയാസിന്‍റെ റിയൽ എസ്റ്റേറ്റ് കച്ചവടത്തിനാണ് മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നത്. കരാറുകൾ എല്ലാം ഊരാളുങ്കൽ ലേബർ സൊസൈറ്റി വിഴുങ്ങുകയാണ്. ഇടത്തരം സാധാരണ കരാറുകാർ കൂലി പണിയെടുക്കേണ്ട ഗതികേടിലായി. അന്താരാഷ്ട്ര കരാറുകാർക്കു വേണ്ടിയാണ് തുരങ്ക പാതക്ക് ശ്രമിക്കുന്നത്. കമ്മീഷൻ വിദേശത്ത് കിട്ടുമെന്നതാണ് സൗകര്യം.

പോത്ത് കല്ല് – മേപ്പാടി റോഡിന് 25 ഏക്കർ സ്ഥലം നൽകാമെന്ന് താൻ പറഞ്ഞു. എന്നാൽ, തുരങ്ക പാതക്ക് വേണ്ടി മന്ത്രി മുഹമ്മദ് റിയാസ് പദ്ധതി അട്ടിമറിച്ചു. മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാരും ഒന്നിച്ചും താൻ ഒറ്റക്കമുള്ള സംവാദത്തിന് തയ്യാറുണ്ടോയെന്നും അൻവര്‍ വെല്ലുവിളിച്ചു. തന്‍റെ സഹോദരൻ എൻ സി പി നേതാവ് പി.വി അജ്മലിന്‍റെ സ്വാർത്ഥ താൽപര്യത്തിലാണ് പ്രവർത്തിക്കുന്നത്
കുടുംബത്തിലെ പലരേയും തനിക്ക് എതിരാക്കാനാണ് ശ്രമിക്കുന്നത്. അതൊന്നും നടക്കില്ല. നിലമ്പൂരിൽ 75000 വോട്ടുകൾ നേടി വലിയ വിജയം നേടും. 2014ലെ ലോക് സഭ തെരെഞ്ഞെടുപ്പിൽ
ഒറ്റക്ക് മത്സരിച്ച് 8900 വോട്ടു നേടിയവനാണ് താൻ.

ആര്യാടൻ ഷൗക്കത്ത് വീട്ടിൽ വന്നപ്പോൾ ജയിക്കില്ലെന്ന് വ്യക്തമായി പറഞ്ഞു. 2026 ൽ നിലമ്പൂരിൽ മത്സരിക്കുവെന്ന് പറഞ്ഞു. കോൺഗ്രസ് നേതൃത്വവുമായി ഒന്നിച്ച് സംസാരിക്കാമെന്ന് പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തെ വിശ്വസിക്ക്യൻ പറ്റില്ലെന്ന് ആര്യാടൻ ഷൗക്കത്ത് തന്നോട് പറഞ്ഞു. അങ്ങനെയാണെങ്കിൽ മുസ്ലീം ലീഗും തങ്ങൾമാരേയും ചേർത്ത് സംസാരിക്കാമെന്ന് പറഞ്ഞെങ്കിലും ആര്യാടൻ ഷൗക്കത്ത് വഴങ്ങിയില്ല. പ്രതിപക്ഷ നേതാവിനെക്കുറിച്ച് ഇനി ജനങ്ങൾ തീരുമാനിക്കട്ടെഎന്ന്, അന്നവർ കൂട്ടിച്ചേർത്തു .

You might also like

-