ദേശീയ പാത വികസനം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പിണറായി

സാഡിസ്റ്റ് മനോഭാവമാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളക്കെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

0

സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിന്റെ ചിറകരിയുകയാണ് കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെ പാതാവികസനം നടക്കരുതെന്നതാണ് മനോഭാവം. സാഡിസ്റ്റ് മനോഭാവമാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളക്കെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ദേശീയപാതക്കായുള്ള സ്ഥലമെടുപ്പ് മരവിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെയും കേന്ദ്രത്തിന് കത്തയച്ച ശ്രീധരന്‍ പിള്ളയുടെ നടപടിയെയും രൂക്ഷമായാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. ജനങ്ങള്‍ ഗതാഗതക്കുരുക്കില്‍ കഴിയട്ടെയെന്നാണ് കരുതുന്നത്. ബി.ജെ.പിയുടെ രീതി നാടിന് ബാധ്യതയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഓഖിയില്‍ ആവശ്യപ്പെട്ട ഫണ്ട് നല്‍കാത്ത കേന്ദ്രം പ്രളയകാലത്ത് വിദേശ സഹായം പോലും തടഞ്ഞെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

You might also like

-