ഏത് അന്വേഷണവുമാകാം യു എ ഇ കോൺസിലേറ്റിലും എയർ ഇന്ത്യയിലും വിവാദ വനിതയെ നിയമിച്ചത് കേന്ദ്ര സർക്കാർ
സംസ്ഥാന ഐ ടി വകുപ്പിൽ ഇവർക്ക് നിയമനം പ്ലെയ്‌സ്‌മെന്റ് ഏജൻസി വഴി താത്കാലിക നിയമനം മാത്രമാണ് സംസ്ഥാന സർക്കാർ അവരെ നിയമിച്ചിട്ടില്ല ഇവർക്ക് മാർക്കറ്റിംഗ് ചുമതലയാണ് ഉണ്ടായിരുന്നത്
തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന ഏത് അന്വഷണത്തേയും സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ അന്വേഷണം പ്രഖ്യാപിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.വിവാദ സ്ത്രീയെ യു എ ഇ കോൺസിലേറ്റിലും എയർ ഇന്ത്യയിലും നിയമനം നിയമിച്ചതാരാണ് ? സംസ്ഥന സർക്കാർ അല്ലല്ലോ ? ഇയു എ ഇ കോൺസിലേറ്റും എയർ ഇന്ത്യയും നിയത്രിക്കുന്നതു സംസ്ഥാന സർക്കാരാണോ? ഇക്കാര്യത്തിൽ ഉദരവധി കേന്ദ്ര സർക്കാരാണ് സ്വര്ണ്ണം കടത്തി എന്നത് വാസ്തവമാണ് ഏതു അന്വേഷിക്കേണ്ടത് കേന്ദ്ര സര്ക്കാരാണ്
സംസ്ഥാന ഐ ടി വകുപ്പിൽ ഇവർക്ക് നിയമനം പ്ലെയ്‌സ്‌മെന്റ് ഏജൻസി വഴി താത്കാലിക നിയമനം മാത്രമാണ് സംസ്ഥാന സർക്കാർ അവരെ നിയമിച്ചിട്ടില്ല ഇവർക്ക് മാർക്കറ്റിംഗ് ചുമതലയാണ് ഉണ്ടായിരുന്നത്
കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട് തട്ടിപ്പ് ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ ഏജന്‍സിക്കു വേണ്ടി ചെയ്ത ജോലിയിലും തട്ടിപ്പില്ലായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള സര്‍ക്കാരിന് ഇതില്‍ ഒരു ഉത്തരവാദിത്തവുമില്ല, ആരെയും സംരക്ഷിക്കേണ്ട ബാധ്യതയുമില്ല ഒരുകുറ്റവാളിയെയും സംരഷിക്കില്ല മുഖ്യമത്രിയുടെ ഓഫീസിൽനിന്നും ആരും ഇവരെ വിട്ടയക്കണം മെന്ന ആവശ്യപ്പെട്ട് വിളിച്ചിട്ടില്ല ഇക്കര്യം കസ്റ്റംസ് അതന്നെ വ്യക്തമാക്കിയിട്ടുണ്ട് , നുണ കഥകൾക്ക് കുറഞ്ഞ ആയുസ് ഉണ്ടാകു ഇടതു സർക്കാർ ഉന്നത മൂല്യം കാത്തു സൂക്ഷിക്കുന്ന സർക്കാരനാണ് യു ഡി എഫ് ന് ഇങ്ങനെ ചിന്തിക്കാൻ പോലും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു വകുപ്പ് സെകട്ടറിക്ക് ക്കെതിരെ പൊതു സംയോഗത്തിൽ നിന്നും ഉയര്ന്ന ആരോപണങ്ങൾ കണക്കിലെടുത്താണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു ഇപ്പോഴത്തെ വിവാദം തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള കൊലക്കളം മാത്രമാണ് ഈ കേസിൽ ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ എന്ന നിലപാടാണ് സര്കാരിനുള്ളതെന്നു .ചിലര്‍ വിഷയം സോളാറിനോട് താരതമ്യപ്പെടുത്താനാണ് ശ്രമിക്കുന്നു, ദുര്‍ഗന്ധം വമിക്കുന്ന ചളിയില്‍ മുങ്ങിക്കിടക്കുന്നവര്‍ക്ക് മറ്റുള്ളവരും അങ്ങനെയാകണം എന്ന് ആഗ്രഹം കാണും. തത്ക്കാലം അത് സാധിച്ചുതരാന്‍ കഴിയില്ല. കാരണം ഞങ്ങള്‍ അത്തരം കളരിയിലല്ല കളിച്ച് വന്നത്. കേസുമായി ബന്ധപ്പെട്ട ഏത് അന്വേഷണമായാലും സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് പൂര്‍ണ സമ്മതമാണ്- അദ്ദേഹം പറഞ്ഞു.
കള്ളക്കടത്ത് സാധനങ്ങള്‍ വന്നത് യു.എ.ഇ കോണ്‍സുലേറ്റിനുള്ള പാര്‍സലായി. യു എ ഇ കോൺസിലേറ്റിലുള്ളവരാണ് പാർസൽ കൈപ്പറ്റാൻ എത്തിയത് വിവാദ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം ഇല്ല. ഐ.ടി. വകുപ്പുമായും ഇവര്‍ക്ക് നേരിട്ട് ബന്ധമില്ലായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സിബിഐ അന്വേഷണം ഉൾപ്പെടെ കേന്ദ്രം പ്രഖ്യാപിക്കുന്ന ഏത് അന്വേഷണത്തിനും സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് പൂർണ സമ്മതമാണ്. തെറ്റുകാരെ പൂർണമായും കണ്ടെത്തണം. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വേരറുക്കുക തന്നെ ചെയ്യണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.