ഒരു പി ആർ ഏജന്സിയെയും സമിച്ചിട്ടില്ല …പൂരം കലക്കൽ അട്ടിമറി നടന്നു . ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കും

പൂരം കലക്കൽ ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയിൽ ഇന്റലിജിൻസ് എഡിജിപിയെ ചുമതലപ്പെടുത്തും

തിരുവനന്തപുരം| തന്റെ അഭിമുഖത്തിന് വേണ്ടി ഒരു പി ആർ ഏജന്സിയെയും സമീപിച്ചിട്ടില്ലന്നു മുഖ്യമന്ത്രി പിണറായി പറഞ്ഞു.”താ’നോ സർക്കാരോ ഒരു പിആർ ഏജൻസിയെയും അഭിമുഖത്തിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും പി ആർ പ്രവർത്തനത്തിനായി പണം ചിലവാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹിന്ദുവിനെ പൂർണ്ണമായും തള്ളുന്നതാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെയും വിശദീകരണം.തന്റെ ഇൻ്റർവ്യൂന് ഹിന്ദു ആവശ്യപ്പെടുന്നുവെന്ന് പറഞ്ഞത് ആലപ്പുഴയിലെ മുൻ എംഎൽഎ ദേവകുമാറിന്റെ മകൻ ആണ്. അത് തനിക്കും
താത്പര്യമുള്ള കാര്യമായതുകൊണ്ട് സമ്മതിച്ചു. സമയം കുറവായിരുന്നു. രണ്ട് പേരുണ്ടായിരുന്നു അഭിമിഖത്തിനെത്തിയത്. ഒന്ന് ലേഖികകയായിരുന്നു. അവരിടെ ചോദ്യങ്ങൾക്ക് താൻ മറുപടി പറഞ്ഞു. ഒരു ചോദ്യം അൻവറിന്റെ പ്രശ്നവുമായി ബന്ധപ്പെട്ടതായിരുന്നു. അതിൽ വിശദമായ മറുപടി നൽകിയിട്ടുണ്ടെന്നും കൂടുതൽ വിശദമാക്കുന്നില്ലെന്നും പറഞ്ഞു.’എന്നാൽ ഇന്റ‍ർവ്യൂ പ്രസിദ്ധീകരിച്ചപ്പോൾ ഞാൻ പറയാത്ത ഭാ​ഗം ഉണ്ടായി. എന്റെ നിലപാടുകൾക്ക് അറിയില്ലേ, ഏതെങ്കിലുമൊരു ജില്ലയെയോ വിഭാ​ഗത്തെയോ കുറ്റപ്പെടുത്തി സംസാരിക്കുന്ന രീതി എന്റെ പൊതു പ്രവർത്തനരം​ഗത്ത് കണ്ടിട്ടുണ്ടോ?, അങ്ങനെ ഉണ്ടാവില്ല’ – മുഖ്യമന്ത്രി പറഞ്ഞു.

‘സാധാരണ ​ഗതിയിൽ ഇത്തരത്തിൽ കൊടുക്കാൻ പാടില്ലാത്തതാണ്. ഏതെങ്കിലുമൊരു ഭാ​ഗം കിട്ടിയാൽ ആ കിട്ടിയത് ഞാൻ പറഞ്ഞതായി കൊടുക്കാൻ പാടുണ്ടോ, ഇപ്പോൾ പറയുന്നത് റെക്കോർഡ് ചെയ്യുന്നില്ലേ, അൻവറിന്റെ കാര്യത്തിൽ മാത്രമാണ് മറുപടി പറയാതിരുന്നത്’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. താൻ സംസാരിക്കുമ്പോൾ ഒരാൾ കൂടി കടന്നുവന്നിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ​ഹിന്ദു മാധ്യമപ്രവർത്തകരുടെ കൂടെയുള്ള ആളാണെന്ന് കരുതി. പിന്നെ അറിയുന്നു ഏജൻസിയുടെ ആളാണെന്ന്. ഒരു ഏജൻസിയെയും താനോ സർക്കാരോ ചുമതലപ്പെടുത്തിയിട്ടുമില്ല.

“താൻ പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തിയത് ശരിയായില്ല എന്ന് പറയുമ്പോഴും ഹിന്ദു ദിനപത്രത്തിനെതിരെ നടപടിയെടുക്കാനില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. നിയമനടപടിയില്ലേ എന്ന ചോദ്യത്തിൽ നിന്ന് ഹിന്ദു മാന്യമായി ഖേദം പ്രകടിപ്പിച്ചല്ലോ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. തനിക്ക് ഡാമേജ് ഉണ്ടാക്കാനുള്ള ശ്രമമല്ലേ നടത്തുന്നത്, അങ്ങനെ ഡാമേജ് ഉണ്ടാക്കാവുന്ന വ്യക്തിത്വമല്ല തനിക്കുള്ളതെന്നും മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് ദി ഹിന്ദുവിൽ നൽകിയ അഭിഖവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വ്യക്തത വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

തൃശൂർ പൂരത്തിൽ ഒരുപാട് പ്രശ്‌നങ്ങൾ ഇത്തവണ ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റമറ്റ രീതിയിൽ പൂരം നടത്താനാണ് ശ്രമിച്ചത്. ഇത്തവണ ലോക് സഭ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു പൂരം. പൂരത്തിന്റ അവസാന ഘട്ടത്തിൽ ചില വിഷയങ്ങൾ ഉണ്ടായെന്നും പൂരം അലങ്കോല‌പ്പെടുത്താൻ ചിലർ ശ്രമിച്ചെന്നും പിണറായി പറഞ്ഞു. ഇത് ഗൗരവത്തോടെ കണ്ട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. എഡിജിപി എംആർ അജിത് കുമാറിനെ ചുമതലപ്പെടുത്തി. സെപ്തംബർ 23 നു റിപ്പോർട്ട് സർക്കാരിന് കിട്ടിയെന്നും കുറേകാര്യങ്ങൾ റിപ്പോർട്ടിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സമ​ഗ്രമായ റിപ്പോർട്ടായി ഇതിനെ കാണാനാവില്ല. കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള കാര്യങ്ങൾ നടന്നു. വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു നീക്കം. അങ്ങനെ സംശയിക്കാനുള്ള അനേകം കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്. അത് സർക്കാർ ​ഗൗരവമായി കാണുന്നുവെന്നും പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് ലക്ഷ്യം മുൻ നിർത്തി ആസൂത്രിത നീക്കം ഉണ്ടായി. നിയമപരമായി അനുവദിക്കാൻ കഴിയാത്ത കാര്യങ്ങൾ ആവശ്യപ്പെട്ടു. ബോധപൂർവം പ്രശ്ങ്ങൾ ഉണ്ടാക്കാൻ ശ്രമം ഉണ്ടായെന്നും എഡിജിപി റിപ്പോർട്ട് പറയുന്നു. ഒരു കുൽസിത ശ്രമവും അനുവദിക്കാൻ കഴിയില്ല. ഇതൊരു ആഘോഷമായി ചുരുക്കി കാണണ്ട. ഇത് ഒരാഘോഷം തകർക്കാൻ മാത്രം ഉള്ള ശ്രമം ആയിരുന്നില്ല. പൂരവുമായി ബന്ധപ്പെട്ട് ഏതെല്ലാം കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് പരിശോധിക്കും. പൂരം കലക്കലിൽ പുനരന്വേഷണം നടത്തും. മൂന്നു തീരുമാനം എടുത്തതായും പിണറായി പറഞ്ഞു.പൂരം കലക്കൽ ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയിൽ ഇന്റലിജിൻസ് എഡിജിപിയെ ചുമതലപ്പെടുത്തും. എഡിജിപി അജിത് കുമാറിന്റെ വീഴ്ച്ച ഡിജിപി റിപ്പോർട്ട് ചെയ്തു. ഇതിൽ വിശദ പരിശോധനക്ക് ഡിജിപിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

You might also like

-