പിണറായി വിജയൻ കേരളവികസനവുമായി ബന്ധപ്പെട്ട് ഡച്ച്പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തി

അടിസ്ഥാന സൗകര്യം ജല മാനേജ്‌മെന്റ്, കൃഷി, പരിസ്ഥിതി, ഭക്ഷ്യ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്നു. കാർഷിക, ജല മേഖലകളിൽ പ്രവർത്തിക്കുന്ന അർക്കാഡിസ്, റോയൽ ബോസ്‌ക്കലിസ് വെസ്റ്റ്മിനിസ്റ്റർ, ഡെൽറ്റാറെസ്, ഡച്ച് ഗ്രീൻഹൗസ് ഡെൽറ്റ, റോയൽ ഹാസ്‌ക്കണിംഗ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായും ചർച്ച നടത്തി

0

നെതെർലൻഡ് സന്ദർശിക്കുന്ന മുഘ്യ മന്ത്രി പിണറായി വിജയൻ വിവിധ മന്ത്രാലയങ്ങളുടെയും ഡച്ച് കമ്പനികളുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. കേരളവുമായി സഹകരിക്കുന്നതിനുള്ള താത്പര്യവും സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങൾക്ക് ഡച്ച്‌ ഗവർമെന്റിന്റെ പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി അറിയിച്ചു

വിവിധ മന്ത്രാലയങ്ങളുടെ 20 പ്രതിനിധികളാണ് കൂടിക്കാഴ്ച്ച നടത്തിയത് . ഇതിൽ അടിസ്ഥാന സൗകര്യം ജല മാനേജ്‌മെന്റ്, കൃഷി, പരിസ്ഥിതി, ഭക്ഷ്യ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്നു. കാർഷിക, ജല മേഖലകളിൽ പ്രവർത്തിക്കുന്ന അർക്കാഡിസ്, റോയൽ ബോസ്‌ക്കലിസ് വെസ്റ്റ്മിനിസ്റ്റർ, ഡെൽറ്റാറെസ്, ഡച്ച് ഗ്രീൻഹൗസ് ഡെൽറ്റ, റോയൽ ഹാസ്‌ക്കണിംഗ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായും ചർച്ച നടത്തി. കോൺഫെഡറേഷൻ ഓഫ് നെതൽലൻഡ്‌സ് ഇൻഡസ്ട്രി ആന്റ് എംപ്ലോയേഴ്‌സിന്റെ വി. എൻ. ഒ എൻ. സി. ഡബ്‌ള്യു പ്രസിഡന്റ് ഹാൻസ് ഡി ബോർ സ്വീകരിച്ചു.

നെതർലൻഡ്‌സിലെ അടിസ്ഥാന സൗകര്യ ജല പരിപാലന വകുപ്പ് മന്ത്രി കോറ വാൻ ന്യൂയെൻഹിസനുമായി കൂടിക്കാഴ്ച നടത്തി. ജല, പ്രളയ അപകട നിയന്ത്രണം, തുറമുഖം, ഉൾനാടൻ ജലഗതാഗത വികസനം, തീരസംരക്ഷണം, ഗതാഗതം, യാത്രാ സംവിധാനം എന്നീ മേഖലകളെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു
വെള്ളപ്പൊക്കത്തെ മറികടക്കാനുള്ള ഡച്ച് മാതൃക നേരിട്ട് വിലയിരുത്തി. നൂർവാർഡിലെ റൂം ഫോർ റിവർ പദ്ധതി മേഖലയിലായിരുന്നു സന്ദർശനം.

നദിക്ക് കൂടുതൽ വിസ്തൃതി നൽകുന്നതിലൂടെ വെള്ളപ്പൊക്ക വേളയിൽ ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കാനും ഇതിന് സമീപം താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണിത്. കുട്ടനാട് ഉൾപ്പെടെ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിൽ പദ്ധതി നടപ്പാക്കാനാകുമോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം. ജലവിഭവ – ജലമാനേജ്മെന്റ് രംഗത്തെ വിദഗ്ദ്ധരുമായും ചർച്ചകൾ നടത്തി. ഫലപ്രദമായ ജലമാനേജ്മെൻറിനുള്ള വിവിധ മാർഗങ്ങൾ വിദഗ്ദ്ധർ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു
സംസ്ഥാന ആർകൈവ്‌സ് വകുപ്പിന്റെ കൈവശമുള്ള ഡച്ച് രേഖകളുടെ സംരക്ഷണത്തിനും ഡിജിറ്റൈസേഷനും നെതർലൻഡ്‌സ് നാഷണൽ ആർകൈവ്‌സ് കേരളവുമായി സഹകരിക്കും. നാഷണൽ ആർകൈവ്‌സ് ഡയറക്ടർ എംഗൽഹാർഡുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇതുസംബന്ധിച്ച താത്പര്യപത്രം ചീഫ് സെക്രട്ടറി ടോം ജോസ് എംഗൽഹാർഡിന് കൈമാറി. നെതർലൻഡ്‌സിലെ അന്താരാഷ്ട്ര സാംസ്‌കാരിക നയത്തിലെ സാംസ്‌കാരിക പൈതൃക വിനിമയ പദ്ധതിയുടെ ഭാഗമായാണ് സഹകരണം. പതിനേഴാം നൂറ്റാണ്ടിൽ കേരളത്തിലെ ഡച്ച് സാന്നിധ്യവുമായി ബന്ധപ്പെട്ട ഭൂപടങ്ങളും പൈതൃക രേഖകളും കാണാനുള്ള അവസരവും ലഭിച്ചു

 

You might also like

-