മാത്യു കുഴൽനാടന്റെ ആരോപണങ്ങൾക്ക് പിണറായി മറുപടി പറഞ്ഞേക്കും,ബഫർ സോണിൽ അടിയന്തിര പ്രമേയം
പിഡബ്ല്യുസി ഡയറക്ടർ ജയിക് ബാലകുമാർ മെന്റർ ആണെന്ന് വീണ വിജയൻ വിശേഷിപ്പിച്ചെന്ന വെബ് സൈറ് വിവരം, മാത്യു കുഴൽനാടൻ പുറത്തുവിട്ടതിൽ, മുഖ്യമന്ത്രി മറുപടി പറയുമോ എന്നതാണ് ആകാംക്ഷ. മാത്യു കുഴൽനാടൻ പച്ചക്കള്ളം പറഞ്ഞെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ അവകാശ ലംഘന നോട്ടീസ് നൽകുന്നതിൽ കോൺഗ്രസ് ആലോചിച്ചു തീരുമാനം എടുക്കും.
തിരുവനന്തപുരം| നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ മകൾക്കെതിരായ എം.എൽ.എ മാത്യു കുഴൽനാടന്റെ ആരോപണങ്ങൾക്ക് പിണറായി മറുപടി പറഞ്ഞേക്കും. ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണെന്നാണ് മാത്യു കുഴൽനാടൻ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട് താൻ ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ കമ്പനിയുമായി ബന്ധപ്പെട്ട വെബ്സൈറ്റിന്റെ എഡിറ്റ് ഹിസ്റ്ററി പ്രദർശിപ്പിച്ച് മാത്യു കുഴൽനാടൻ ഇന്നലെ രംഗത്തെത്തിയിരുന്നു. നിർണായക വിവരങ്ങൾ ഒഴിവാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ജെയ്‌ക് ബാലകുമാറിന്റെ പേര് മാറ്റിയതെന്തിനെന്ന് അറിയണം. വീണയുടെ കമ്പനി എക്സോലോജിക് സിംഗിൾ ഡയറക്ടർ കമ്പനിയെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.
പിഡബ്ല്യുസി ഡയറക്ടർ ജയിക് ബാലകുമാർ മെന്റർ ആണെന്ന് വീണ വിജയൻ വിശേഷിപ്പിച്ചെന്ന വെബ് സൈറ് വിവരം, മാത്യു കുഴൽനാടൻ പുറത്തുവിട്ടതിൽ, മുഖ്യമന്ത്രി മറുപടി പറയുമോ എന്നതാണ് ആകാംക്ഷ. മാത്യു കുഴൽനാടൻ പച്ചക്കള്ളം പറഞ്ഞെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ അവകാശ ലംഘന നോട്ടീസ് നൽകുന്നതിൽ കോൺഗ്രസ് ആലോചിച്ചു തീരുമാനം എടുക്കും. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലും ബഫർ സോൺ വിഷയവും പ്രതിപക്ഷം ഉന്നയിക്കും.
അടിയന്തിര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ തള്ളിക്കൊണ്ടാണ് സ്വപ്ന പുതിയ ഗുരുതര ആരോപണങ്ങൾ ഇന്നലെ ഉന്നയിച്ചത്. ക്ലിഫ് ഹൗസിൽ രഹസ്യ മീറ്റിങ്ങിന് താന്‍ തനിച്ച് പോയിട്ടുണ്ട്. 2016 മുതല്‍ 2120 വരെ പല തവണ പോയിട്ടുണ്ട്. സിസിടി വി ദൃശ്യങ്ങൾ പുറത്തു വിടൂ. ക്ലിഫ് ഹൗസിലെയും സെക്രട്ടേറിയറ്റിലെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടൂ. തൻ്റെ കൈയ്യിലും സിസിടിവി ദ്യശ്യങ്ങളുണ്ട്. മറന്നു വച്ച ബാഗ് എന്തിന് നയതന്ത്ര ചാനൽ വഴി എന്തിനു കൊണ്ടുപോയി ? ബാഗില്‍ ഉപഹാരമെങ്കില്‍ എന്തിന് നയതന്ത്രചാനല്‍ വഴി കൊണ്ടുപോയി. താന്‍ പറയുന്നത് കള്ളമല്ല. ആരാണ് തനിക്ക് ജോലി തന്നത് ?പിഡബ്ല്യുസിയാണ് തനിക്ക് ജോലി നല്‍കിയത്.
ഷാർജ ഭരണാധികാരിക്ക് കൈക്കൂലി നൽകിയെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. പറയാത്ത കാര്യം പറയരുത്. യുഎഇ ഭരണാധികാരിയുമായി ക്ലിഫ് ഹോസിലെ കൂടിക്കാഴ്ച ചട്ടങ്ങള്‍ മറികടന്നായിരുന്നു. ഈ കൂടിക്കാഴ്ച്ചക്ക് എം.ഇ.എ അനുമതിയുണ്ടായിരുന്നില്ല. വീണ വിജയൻ്റെ ബിസിനസ് താൽപര്യപ്രകാരമാണ് ഷാർജ ഷെയ്ഖിനെ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിച്ചത്. ഡി.ലിറ്റിന് എത്തിയ ഷാർജ ഷെയ്ഖിനെ റൂട്ട് മാറ്റിയാണ് ക്ലിഫ് ഹൗസിൽ എത്തിച്ചത്. ഷാർജ ഷെയ്ഖിന് മുഖ്യമന്ത്രിയുടെ ഭാര്യയും മകളും സമ്മാനം നൽകുന്നതിൻ്റെ ദൃശ്യം തന്‍റെ കൈവശമുണ്ട്. തനിക്ക് രാഷ്ട്രീയ അജണ്ടയില്ല.
സ്പ്രിംഗ്ളറിന് പിന്നാലെ ബുദ്ധികേന്ദ്രം വീണാ വിജയനാണ്. സ്പ്രിംഗ്ളര്‍ വഴി ഡാറ്റബേസ് വിറ്റെന്ന് ശിവശങ്കർ പറഞ്ഞു. പിന്നിൽ വീണ വിജയനെന്നും പറഞ്ഞു. ശിവശങ്കര്‍ ബലിയാടാവുകയായിരുന്നു. എക്സോലോജിക്കിന്‍റെ ഇടപെടല്‍ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട് എന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയിലെ അടിയന്തിര പ്രമേയ ചർച്ചയോടെ സ്വർണ്ണക്കടത്ത് വിവാദം അടക്കാനായെന്ന് സർക്കാർ കരുതുമ്പോഴാണ് മുഖ്യമന്ത്രി മറുപടി നൽകേണ്ട, സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സ്വപ്നയുടെ പുതിയ ആരോപണങ്ങൾ.