മുഖ്യമന്ത്രി പിണറായി വിജയൻറെ നെതര്‍ലന്‍ഡ്‌സ് സന്ദർശനം തുടരുന്നു .

ഖരമാലിന്യ സംസ്‌കരണം, ഗതാഗതം, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എന്നീ മേഖലകളിലെ സംവിധാനങ്ങളെക്കുറിച്ച് ജര്‍മന്‍, ഡച്ച് കമ്പനി പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചു.

0

നെതര്‍ലാഡ്‌സിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണിയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. മലയാളി സമൂഹത്തിന്റെ പ്രതിനിധികളും സ്വീകരിക്കാനെത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹം നെതര്‍ലന്‍ഡ്‌സിലെ ഇന്ത്യന്‍ എംബസി സന്ദര്‍ശിച്ചു.

അംബാസഡര്‍ വേണു രാജാമണി എഴുതിയ ” വാട്ട് കാന്‍ വി ലേണ്‍ ഫ്രം ദ ഡച്ച്: റീബില്‍ഡിംഗ് കേരള പോസ്റ്റ് 2018 ഫഌ്‌സ് എന്ന പുസ്തകം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. ഖരമാലിന്യ സംസ്‌കരണം, ഗതാഗതം, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എന്നീ മേഖലകളിലെ സംവിധാനങ്ങളെക്കുറിച്ച് ജര്‍മന്‍, ഡച്ച് കമ്പനി പ്രതിനിധികള്‍ മുഖ്യമന്ത്രിയോടു വിശദീകരിച്ചു.

എ. ആര്‍. എഫ് ട്രാഫിക് സൊല്യൂഷന്‍സ്, ടി. എന്‍.ഒ ബിഗ് ഡാറ്റ വാല്യു സെന്റര്‍, സോന്റ ഗ്‌ളോബല്‍ ഇന്‍ഫ്ര തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളാണ് ഈ മേഖലകളെക്കുറിച്ച് വിശദീകരിച്ചത്.

ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായ കൂടിക്കാ!ഴ്ചകള്‍ നടത്തുന്ന മുഖ്യമന്ത്രി പ്രളയദുരന്തം നേരിടുന്നതിന് നെതര്‍ലാഡ്‌സ് സര്‍ക്കാര്‍ നടപ്പാക്കിയ റൂം ഫോര്‍ റിവര്‍ പദ്ധതി പ്രദേശം സന്ദര്‍ശിക്കും.

You might also like

-