കോവിഡ് അതിവ്യാപനം വരും ദിവസങ്ങളിൽ കൂടുതൽ ജാഗ്രതവേണം മുഖ്യമന്ത്രി

അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക എന്നതൊരു നിഷ്ടയാക്കണം. സന്നദ്ധ സേവനം ചെയ്യാന്‍ കഴിയുന്നവരെല്ലാം സമൂഹത്തിന്റെയാകെ ആരോഗ്യം ഉറപ്പുവരുത്താനായി മുന്നിട്ടിറങ്ങണം.

0

തിരുവനന്തപുരം: അടുത്ത ചില ആഴ്ചകള്‍ അതീവ പ്രധാനമാണെന്നും ഇപ്പോള്‍ നാം കാണിക്കുന്ന ജാഗ്രതയുടെ തോത് അനുസരിച്ചായിരിക്കും ഇനിയുള്ള സ്ഥിതിഗതികളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

അതായത്, നാം തന്നെയാണ് നമ്മുടെ ഭാവി ഏത് തരത്തിലാണെന്ന് നിശ്ചയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക എന്നതൊരു നിഷ്ടയാക്കണം. സന്നദ്ധ സേവനം ചെയ്യാന്‍ കഴിയുന്നവരെല്ലാം സമൂഹത്തിന്റെയാകെ ആരോഗ്യം ഉറപ്പുവരുത്താനായി മുന്നിട്ടിറങ്ങണം. അതിജീവനത്തിന്റെ ജനകീയ മാതൃക തന്നെ നാം ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്.കൊവിഡിനെതിരായ അതിജീവനം നാം രചിക്കേണ്ടതും ആ ജനകീയ മാതൃകയില്‍ ഊന്നിയാണ്. അതില്‍ പങ്കാളികളാകണമെന്നും ക്രിയാത്മകമായ ഇടപെടല്‍ നടത്തണമെന്നും എല്ലാവരോടുമായി അഭ്യര്‍ഥിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മൂന്ന് കോണ്‍വെന്റുകളില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മഠങ്ങള്‍, ആശ്രമം, അഗതിമന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
മഠങ്ങളിലും ആശ്രമങ്ങളിലും ധാരാളം പ്രായമായവരുണ്ട്. അവരെ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ രോഗവാഹകരാണെങ്കില്‍ പ്രായമായവര്‍ക്ക് വലിയ ആപത്തുണ്ടാകും.കഴിവതും ഇത്തരം സ്ഥലങ്ങളില്‍ സന്ദര്‍ശം ഒഴിവാക്കണം. ഒഴിവാക്കാന്‍ പറ്റാത്ത സന്ദര്‍ശനമാണെങ്കില്‍ രോഗമില്ലെന്ന് ഉറപ്പുവരുത്തിയാകാണം യാത്രയെന്നും മുഖ്യമന്ത്രി പറഞ്ഞു
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്ഥാനത്തെ ബലി പെരുന്നാള്‍ ആഘോഷം നടക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീം മതനേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ബലിപെരുന്നാള്‍ ആഘോഷത്തിന് പാലിക്കേണ്ട നിര്‍ദ്ദേശങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചത്.

ജനപ്രതിനിധികള്‍ക്ക് രോഗം ബാധിക്കുന്നത് ഗൗരവകരമായി കാണുന്നുവെന്നും സുരക്ഷാ മുന്‍കരുതലില്‍ വീഴ്ചയുണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.പൊതുചടങ്ങുകളിലും മറ്റും അകലം പാലിക്കാതെ ജനപ്രതിനിധികള്‍ പങ്കെടുക്കുന്നത് കണ്ടു. ഒരു കുട്ടിയുടെ മുഖത്ത് ഒരു ജനപ്രതിനിധി തൊട്ടുനില്‍ക്കുന്ന ചിത്രം കണ്ടു. റിവേഴ്സ് ക്വാറന്റീനില്‍ കഴിയേണ്ട വയോജനങ്ങളുടെ തൊട്ടടുത്ത് ഇരുന്ന് കുശലം പറയുന്ന ദൃശ്യവും കണ്ടു. വീടുകളില്‍ ചെന്ന് ചടങ്ങില്‍ പങ്കെടുത്ത് സൗഹൃദം പുലര്‍ത്തേണ്ട സമയമല്ലിതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

You might also like

-