ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും തുറക്കാം , കള്ള് ഷാപ്പിൽ ആഹാരവു
കേന്ദ്ര നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ മാളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഷോപ്പിങ് കോംപ്ലെക്സുകളിലെ 50 ശതമാനം കടകള്‍ ഒരു ദിവസം തുറക്കാം.
തിരുവനതപുരം :സംസ്ഥാനത്ത് കോവിഡ് ഭീഷണിയെ തുടർന്ന് അടച്ചിട്ട ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും തുറക്കാം . ബുധനാഴ്ച മുതൽ ബാർബർ ഷോപ്പുകൾക്കും ബ്യൂട്ടി പാർലറുകൾക്കും തുറന്ന് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എന്നാൽ കൃത്യമായ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം ഇവയുടെ പ്രവർത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടകളിൽ ഹെയർ കട്ടിംഗ്, ഡ്രസിംഗ്, ഷേവിംഗ് എന്നീ പ്രവർത്തനങ്ങൾക്ക് മാത്രമാണ് അനുമതി. എസി പ്രവർത്തിപ്പിക്കാൻ പാടില്ല. മുടിവെട്ടാൻ ഓരോരുത്തർക്കും പ്രത്യേകം ടൗവൽ ഉപയോഗിക്കണം. പറ്റുമെങ്കിൽ മുടിവെട്ടാൻ എത്തുന്ന ആൾ തന്നെ ടൗവൽ കരുതണം. കടയിൽ രണ്ട് പേരിൽ കൂടുതൽ കൂടി നിൽക്കാൻ പാടില്ല. സാനിറ്റൈസർ നിർബന്ധമായും കടയിൽ ഉണ്ടാവുകയും വേണം. ഊഴം അനുസരിച്ച് മുടിവെട്ടുന്നതിന് മൊബൈൽ ഫോണിലൂടെ നിർദേശങ്ങൾ നൽകാൻ കഴിയണമെന്നും നിബന്ധനകളിൽ പറയുന്നു. കടകൾ ചൊവ്വാഴ്ച മുതൽ തുറക്കാൻ അനുമതിയുണ്ട്. എന്നാൽ ചൊവ്വാഴ്ച ദിവസം ശുചീകരണ പ്രവർത്തികൾ മാത്രമേ പാടുള്ളുവെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.റസ്റ്റോറന്റുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍ രാത്രി ഒന്‍പത് വരെ ഭക്ഷണവിതരണം നടത്താം. എന്നാല്‍ പത്തുവരെ ഓണ്‍ലൈന്‍ ഹോം ഡെലിവിറി അനുവദിക്കും.
കേന്ദ്ര നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ മാളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഷോപ്പിങ് കോംപ്ലെക്സുകളിലെ 50 ശതമാനം കടകള്‍ ഒരു ദിവസം തുറക്കാം. ഏതൊക്കെ കടകള്‍ തുറക്കണം എന്നത് സംബന്ധിച്ച് അവിടെയുള്ള കൂട്ടായ്മ തദ്ദേശ സ്ഥാപനങ്ങളുമായി ചര്‍ച്ചചെയ്ത് അവയുടെ അനുമതിയോടെ തീരുമാനിക്കം.ബിവറേജസ് ഓട്ട്ലെറ്റുകള് ഓണ്‍ലൈന്‍ ബുക്കിങ് സജ്ജമാകുന്ന മുറയ്ക്ക് നിബന്ധനകള്‍ പാലിച്ചുകൊണ്ട് പാഴ്സല്‍ സര്‍വീസിനായി തുറക്കാം. ബാറുകളില്‍ മദ്യ വിതരണത്തിനും ആഹാര വിതരണത്തിനും ഈ നിബന്ധന ബാധകമാണ്. ഈ സംവിധാനം നിലവില്‍ വരുന്ന ദിവസം മുതല്‍ ക്ലബ്ബുകളില്‍ ഒരു സമയത്ത് അഞ്ച് ആളുകളില്‍ അധികം വരില്ലെന്ന നിബന്ധന പാലിച്ചുകൊണ്ട് അംഗങ്ങള്‍ക്ക് മദ്യവും ആഹാരവും പാഴ്സലായി വിതരണം ചെയ്യാം. ടെലിഫോണ്‍ ബുക്കിങോ മറ്റുമാര്‍ഗങ്ങളോ ക്ലബ്ബുകള്‍ സ്വീകരിക്കണം. അംഗങ്ങള്‍ അല്ലാത്തവരുടെ പ്രവേശനം ക്ലബ്ബുകളില്‍ അനുവദിക്കില്ല. കള്ളുഷാപ്പുകളില്‍ നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി കള്ളും ആഹാരവും വിതരണം ചെയ്യാമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.