ചിലര്‍ നുണ വാര്‍ത്തകള്‍ ചമയുകയാണ്. നുണ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ചില മാധ്യമങ്ങള്‍ മിടുക്കരാണ്
ചിലര്‍ നുണ വാര്‍ത്തകള്‍ ചമയുകയാണ്. നുണ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ചില മാധ്യമങ്ങള്‍ മിടുക്കരാണ്. അതൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്. അതൊക്കെ നേരിട്ടാണ് ഞാന്‍ ഈ കസേരയില്‍ വരെ എത്തിയിരിക്കുന്നത്. ഇതൊക്കെ കേട്ട് വല്ലാതെ വേവലാതിപ്പെടുന്ന ആളല്ല ഞാന്‍.
തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ വിഷയത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.”ചിലര്‍ നുണ വാര്‍ത്തകള്‍ ചമയുകയാണ്. നുണ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ചില മാധ്യമങ്ങള്‍ മിടുക്കരാണ്. അതൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്. അതൊക്കെ നേരിട്ടാണ് ഞാന്‍ ഈ കസേരയില്‍ വരെ എത്തിയിരിക്കുന്നത്. ഇതൊക്കെ കേട്ട് വല്ലാതെ വേവലാതിപ്പെടുന്ന ആളല്ല ഞാന്‍. പഴയതിന്റെ ചില അംശങ്ങള്‍ ഇപ്പോഴും ബാക്കി നില്‍ക്കുന്നു. എന്താണ് തെളിവുള്ളത്. അത് കൊണ്ടു വരട്ടെ. എനിക്കില്ലാത്ത വേവലാതി നിങ്ങള്‍ക്കെന്തിന്. പിടി തോമസിന്റെ ആരോപണത്തിന് മറുപടി പറയുന്നില്ല. അതൊന്നും വലിയ ആനക്കാര്യമല്ല.”
തനിക്കെതിരെ മുമ്പും ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതും കടന്നാണ് ഇവിടെയെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈറസിനെതിരായ പോരാട്ടത്തിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു