നിയമാനുസൃതമായി സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്തിട്ടി അക്രമങ്ങൾക്ക് പിന്നിൽ എസ് ഡി പി ഐ :മുഖ്യമന്ത്രി
എസ്ഡിപിഐക്ക് എതിരെ കേസെടുത്തതില്‍ പ്രതിപക്ഷത്തിന് എന്തിനാണ് വേവലാതി എന്ന് സഭയില്‍ മുഖ്യമന്ത്രി ചോദിച്ചു
തിരുവനതപുരം : അക്രമങ്ങള്‍ക്ക് പിന്നില്‍ എസ്ഡിപിഐ എന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പ്രതിഷേധവും അക്രമവും രണ്ടാണ്. നിയമ പ്രകാരം പ്രതിഷേധിച്ചാല്‍ കേസെടുക്കില്ല.മതസപര്ധ വളര്‍ത്തുന്ന ഒന്നും വെച്ച്പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തു എന്ന പ്രതിപക്ഷ വാദത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി,പൗരത്വ പ്രതിക്ഷേധത്തില്‍ എസ്ഡിപിഐക്കെതിരെ മാത്രമാണ് കേസെടുത്തിട്ടുള്ളത്. എസ്ഡിപിഐക്ക് എതിരെ കേസെടുത്തതില്‍ പ്രതിപക്ഷത്തിന് എന്തിനാണ് വേവലാതി എന്ന് സഭയില്‍ മുഖ്യമന്ത്രി ചോദിച്ചു
സി.എ.എക്കെതിരെ നിയമാനുസൃതമായി സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നത് സര്‍ക്കാര്‍ നയമല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രവാസി നികുതിയുടെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. വികസന കാര്യങ്ങളില്‍ കേന്ദ്രം സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.