ജനയുഗം മുഖപ്രസംഗം മറുപടിയുമായി പിണറായി വിജയൻ’തനിക്കെതിരായ വിമർശനം ചരിത്രം അറിയാത്തതിനാൽ

ഭൂപരിഷ്‌കരണം നടപ്പാക്കിയതിന്റെ അമ്പതാം വാര്‍ഷികം ആചരിക്കുന്ന പരിപാടിയില്‍ സംസാരിച്ചപ്പോള്‍ എന്തോ മഹാപരാധം സംഭവിച്ചു എന്ന മട്ടില്‍ ചിലര്‍ പറയുകയുണ്ടായെന്നും അത് ചരിത്രത്തെ കുറിച്ച് നിശ്ചയമില്ലാത്തതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

0

കണ്ണൂർ: ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന പ്രസംഗത്തില്‍ മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാത്തതിന്റെ പേരില്‍ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയ സിപിഐക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൻറെ ഭാഗത്ത് എന്തോ മഹാപരാധം സംഭവിച്ചു എന്ന രീതിയിലായിരുന്നു ചിലരുടെ പ്രതികരണങ്ങൾ.ഔചിത്യ ബോധത്തോടുകൂടി തന്നെയാണ് താൻ പ്രസംഗിച്ചത്. വിമർശിക്കുന്നവർക്ക് ചരിത്രത്തെക്കുറിച്ച് നിശ്ചയം ഇല്ലാത്തതു കൊണ്ടായിരിക്കാം എന്നും പിണറായി വിജയൻ പറഞ്ഞു.1959 മുതൽ 67 വരെ അധികാരത്തിൽ ഉണ്ടായിരുന്നവർ കാർഷിക ബന്ധ ബില്ലിനെ അട്ടിമറിക്കാനാണ് ശ്രമിച്ചത്. പ്രസംഗത്തിൽ അവരെ പേരെടുത്ത് പറഞ്ഞ് വിമർശിക്കാത് ഔചിത്യബോധം കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എങ്ങനെയാണ് ഈ നാട് നമുക്ക് അഭിമാനിക്കാവുന്ന നിലയിലേക്ക് എത്തിയതെന്ന ചരിത്രം വായിച്ച് മനസ്സിലാക്കിയാല്‍ ഇത്തരമൊരു വിമര്‍ശം ഉന്നയിക്കാനേ കഴിയില്ല. ആ യോഗത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പങ്ക് വലിയതോതില്‍ പറഞ്ഞില്ല. അത് ഒരു ഔദ്യോഗിക പരിപാടിയായിരുന്നു. ഇഎംഎസും ഗൗരിയമ്മയും എന്റെ സംഭാഷണത്തില്‍ കടന്നുവന്നു. അത് എന്റെ ഔചിത്യ ബോധമാണ്. അതുമനസ്സിലാക്കണമെങ്കില്‍ പ്രചാരണം നടത്തുന്നവര്‍ക്ക് വിവേകം ഉണ്ടാകണം. ചിലരെ പേര് പറഞ്ഞ് ആക്ഷേപിക്കാന്‍ നിന്നില്ല എന്നുള്ളതും ശരിയാണ്. അതും ഔചിത്യമായിരുന്നു. എന്നാല്‍ ആ സര്‍ക്കാരുകളെ കുറിച്ചും അവര്‍ ചെയ്തതും ഞാന്‍ പറഞ്ഞു.-മുഖ്യമന്ത്രി പറഞ്ഞു.ചരിത്രത്തോടു സത്യസന്ധത തെല്ലും പുലര്‍ത്താതെ, ചരിത്രത്തെ വളച്ചൊടിക്കുകയും ദുര്‍വ്യാഖ്യാനം ചെയ്തും ദേശീയ രാഷ്ട്രീയത്തെ കലുഷിതമാക്കി മാറ്റുന്ന ഘട്ടത്തില്‍ സമീപകാല കേരളത്തിന്റെ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന നിലപാട് ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ലെന്നായിരുന്നു ജനയുഗം മുഖപ്രസംഗത്തിലെ പരാമര്‍ശം.

You might also like

-