വികസനത്തിനു തകുന്ന പദ്ധതികൾചിലരുടെ എതിർപ്പ് കാരണം മാറ്റി വയ്ക്കാനാവില്ലെന്ന്: പിണറായി വിജയൻ
വികസന പദ്ധതികൾ നടപ്പിലാക്കുമ്പോൾ ചില വ്യക്തികൾക്ക് ചില ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും. ഇത്തരക്കാരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി പദ്ധതിയുമായി മുമ്പൊട്ട് പോകാനാണ് സർക്കാരിന്റെ തീരുമാനം
പത്തനംതിട്ട :വികസനത്തിനു തകുന്ന പദ്ധതികൾചിലരുടെ എതിർപ്പ് കാരണം മാറ്റി വയ്ക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
വികസന പദ്ധതികൾ നടപ്പിലാക്കുമ്പോൾ ചില വ്യക്തികൾക്ക് ചില ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും. ഇത്തരക്കാരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി പദ്ധതിയുമായി മുമ്പൊട്ട് പോകാനാണ് സർക്കാരിന്റെ തീരുമാനം. ഇടമൺ കൊച്ചി പവർ ഹൈവേയുടെ കാര്യത്തിൽ ചില പ്രത്യേക മേഖലകളിലായിരുന്നു കഠിനമായ എതിർപ്പ്. സർക്കാരിന് ആരെയും ബുദ്ധിമുട്ടിക്കണമെന്നില്ലെന്നും എന്നാൽ നാടിന്റെ വികസനത്തിന് ചെറിയ ചില ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വരുമെന്നും ഇവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി. എന്നിട്ടും എതാrപ്പ് തുടർന്നവർക്ക് എന്താണ് സർക്കാർ എന്ന് മനസിലായതോടെ എതിർപ്പുകൾ ഇല്ലാതാവുകയും പദ്ധതി യാഥാർത്ഥ്യമാവുകയുമായിരുന്നു. ഇപ്പോൾ പൊതുവെ എല്ലാവരും പദ്ധതിയെ സ്വാഗതം ചെയ്യുന്നുണ്ട്. എത് ഗവൺമെന്റ് വന്നാലും നമ്മുടെ നാട് ഇങ്ങനെ ആയി പ്പൊയി എന്ന ധാരണക്ക് മാറ്റം വന്നതായും മുഖ്യമന്ത്രി ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഗെയിൽ പൈപ്പ് ലൈൻ പൂർത്തിയാകാൻ 3 കീ ലോമീറ്റർ മാത്രമാണ് അവശേഷിക്കുന്നത്. അത് ഉടൻ പൂർത്തിയാകുമെന്നും ദേശീയ പാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളും പൂർത്തിയായിട്ടുണ്ട്. പദ്ധതിയുടെ നിർമ്മാണത്തിൽ പവർ ഗ്രിഡ് കോർപ്പറേഷൻ സ്ത്വു ത്യർഹമായ പ്രവർത്തനമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി എം എം മണിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ അഡ്വ കെ രാജു, കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എ മാരായ ചിറ്റയം ഗോപകുമാർ , മാത്യു ടി തോമസ്, രാജു ഏബ്രാഹാം, വീണാ ജോർജ്, കെയു ജനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.