കൊല്ലപ്പെട്ട പ്രതികളുടെ കൈകളിൽ തോക്ക് ചിത്രങ്ങൾ പുറത്തുവിട്ട് പോലീസ്

പ്രതികൾ വടികളും കല്ലുകളും ഉപയോഗിച്ചു പൊലീസിനെ ആക്രമിച്ചു. ഉദ്യോഗസ്ഥരുടെ ആയുധങ്ങൾ തട്ടിയെടുത്തശേഷം പൊലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു

0

ഹൈദ്രബാദ് :തെലങ്കാനയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊന്ന കേസിലെ പ്രതികൾ വെടിയേറ്റു മരിച്ച സംഭവത്തിൽ വിശദീകരണവുമായി പൊലീസ് കമ്മിഷണർ വി.സി. സജ്ജനാർ. പെൺകുട്ടിയെ അക്രമിച്ച സ്ഥലത്തു പ്രതികളെ എത്തിച്ചപ്പോൾ അവർ പൊലീസിനു നേരെ തിരിയുകയായിരുന്നെന്ന് സജ്ജനാർ പ്രതികരിച്ചു. പ്രതികൾ വടികളും കല്ലുകളും ഉപയോഗിച്ചു പൊലീസിനെ ആക്രമിച്ചു. ഉദ്യോഗസ്ഥരുടെ ആയുധങ്ങൾ തട്ടിയെടുത്തശേഷം പൊലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു. പ്രതികളെ പുലര്‍ച്ചെ കൊണ്ടുപോയത് ഇരയുടെ ഫോണ്‍ വീണ്ടെടുക്കാനാണെന്നും സജ്ജനാർ പറഞ്ഞു.പ്രതികളോടു കീഴടങ്ങാൻ നിർദേശിച്ചെങ്കിലും അവര്‍ അനുസരിക്കാൻ കൂട്ടാക്കിയില്ല. പൊലീസിനു നേരെ വെടിയുതിർക്കുന്നതു തുടർന്നു. അപ്പോഴാണു പ്രതികളെ എൻകൗണ്ടറിൽ വെടിവച്ചു കൊന്നത്. നിയമം അതിന്റെ കടമയാണു നിർവഹിച്ചത്. പരുക്കേറ്റ 2 പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സജ്ജനാർ അറിയിച്ചു. പ്രതികളുടെ കൈയിൽനിന്നു 2 തോക്കുകൾ പൊലീസ് പിടിച്ചെടുത്തു. പ്രതികൾ കർണാടകയിലും സമാനമായ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി സംശയമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം പൊലീസ് ഓപറേഷന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രതികളുടെ ചിത്രങ്ങളാണു പുറത്തുവന്നത്. വെടിയേറ്റു മരിച്ചു കിടക്കുന്നവരുടെ കൈകളിൽ തോക്കുകളുണ്ടെന്നു ചിത്രങ്ങളിൽനിന്നു വ്യക്തമാണ്. പ്രതികളായ മുഹമ്മദ് പാഷ ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് കൊല്ലപ്പെട്ടത്. പിസ്റ്റള്‍ കയ്യിലുള്ള നിലയിലാണ് മുഖ്യപ്രതി ലോറി ഡ്രൈവറായ മുഹമ്മദ് പാഷയുടെ മൃതദേഹം. ശരീരങ്ങള്‍ തമ്മില്‍ 3 അടിയോളം ദൂരമുണ്ട്. നാലു മൃതദേഹങ്ങളും കുടുംബങ്ങൾക്കു കൈമാറുമെന്നും പൊലീസ് അറിയിച്ചു.

You might also like

-