പെട്ടിമുടി ദുരന്തം മരണം 17 ആയി മോശം കാലാവസ്ഥ തിരച്ചിൽ തത്കാലം നിർത്തി
12 പേർ രക്ഷപ്പെട്ടു. കണ്ണൻദേവൻ ഹിൽസ് & പ്ലാൻ്റഷൻസിലെ തൊഴിലാളികളുടെ നാല് ലയങ്ങളില്‍ കഴിഞ്ഞിരുന്ന 83 പേരാണ് താമസിച്ചിരുന്നത്.
മൂന്നാർ :രാജമലക്കടുത്ത് പെട്ടിമുടിയിലെ എസ്റ്റേറ്റ് ലയത്തിൽ വ്യാഴാഴ്ച രാത്രിയിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ മരണം 17 ആയി. വൈകുന്നേരംവരെ നടത്തിയ തിരച്ചിലില്‍ 17 പേരുടെ ജഡങ്ങൾ മണ്ണിനടിയിൽ നിന്നു കണ്ടെടുത്തു. 12 പേർ രക്ഷപ്പെട്ടു. കണ്ണൻദേവൻ ഹിൽസ് & പ്ലാൻ്റഷൻസിലെ തൊഴിലാളികളുടെ നാല് ലയങ്ങളില്‍ കഴിഞ്ഞിരുന്ന 83 പേരാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി 11.30 മണിയോടെയാണ് വലിയൊരുപ്രദേശം മുഴുവനായി ഇടിഞ്ഞ് വെള്ളപ്പാച്ചിലിൽ ലയങ്ങളെ തുടച്ചു നീക്കിയത്.്. ഗാന്ധിരാജ് (48),ശിവകാമി (38) ,വിശാല്‍ (12) രാമലക്ഷ്മി, (40) മുരുകന്‍, (46) മയില്‍ സ്വാമി (48), കണ്ണന്‍ (40),അണ്ണാദുരൈ ( 44),രാജേശ്വരി (43),കൗസല്യ (25) തപസ്സിയമ്മാള്‍ (42),സിന്ധു (13),നിധീഷ് (25),പനീര്‍ശെല്‍വം( 50), ഗണേശന്‍ (40) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 4 പേര്‍ മുന്നാർ റ്റാറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് മൂന്നുപേരുടെ പരിക്കുകള്‍ ഗുരുതരമാണ്. ഇവരെ എറണാകുളം ജില്ലയിലെ ആശുപത്രിയിലേക്ക് തുടര്‍ ചികിത്സയ്ക്കായി എത്തിച്ചു. ലയങ്ങളിലുണ്ടായിരുന്ന 54 പേരെകൂടി ഇനി കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തിരിച്ചില്‍ ഇന്നും തുടരും ‘ കെ.ഡി.എച്ച.പി കമ്പനിയിലെ നയമ്മക്കാട് എസ്റ്റേറ്റിലെ ഫാക്ടറി, എസ്റ്റേറ്റ് തൊഴിലാളികളാണ് പെട്ടിമുടിയിലെ ഈ ലയങ്ങളില്‍ താമസിച്ചിരുന്നത്. 30 മുറികളുള്ള നാലു ലയങ്ങളും പൂര്‍ണമായി തകര്‍ന്നു. വലിയൊരു പ്രദേശം മുഴവന്‍ മണ്ണും വലിയ പാറക്കല്ലുകളും നിറഞ്ഞ് നികന്ന അവസ്ഥയിലാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൂന്നാർ മേഖലയില്‍ ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു.
ഒരു കുടുംബത്തിലെ 23 പേരെ കാണാതായിട്ടുണ്ട്. നാലു പേരടങ്ങുന്ന ഒരു കുടുംബം വലിയ ശബ്ദം കേട്ട് ഓടി രക്ഷപ്പെടുകയായിരടന്നു. രാത്രി നടന്ന ദുരിതവാര്‍ത്ത പുറംലോകത്തെത്തിയത് ഇന്നലെ രാവിലെ ഏറെ വൈകിയാണ്. മൊബൈൽ ഫോൺ കവറേജ്യം ലാൻഡ് ഫോൺ സൗകര്യമോ ഇവിടില്ല. മൂന്നാറില്‍ നിന്ന് 30 കിലോമീറ്ററിലധികം മലമുകളിലാണ് പെട്ടിമുടി സ്ഥിതി ചെയ്യുന്നത്. മറ്റ് ലയങ്ങളിലെ തൊഴിലാളികളാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. തുടര്‍ന്ന് പോലീസ്, ഫയര്‍ഫോഴ്‌സ് വിവിധ വകുപ്പുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക്‌ചേര്‍ന്നു. ദുരന്തനിവാരസേനയുടെ പ്രത്യേക സംഘങ്ങളും തിരച്ചിലിനായി പെട്ടിമുടിയില്‍ എത്തി. ഇടുക്കി എം.പി ഡീന്‍ക്കുര്യാക്കോസ്,ദേവികുളം എംഎല്‍.എ എസ് രാജേന്ദ്രന്‍, എസ് പി ആർ കറുപ്പസ്വാമി, ദേവികുളം സബ്കളക്ടര്‍ പ്രേംകൃഷ്ണന്‍,മൂന്നാര്‍ ഡിവൈഎസ്പി രമേഷ്‌കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. പത്തിലധികം ജെ.സി.ബികളും ഹിറ്റാച്ചികളും മേഖലയില്‍ തിരച്ചിലിനായി എത്തിച്ചിട്ടുണ്ട്. വലിയ പാറക്കല്ലുകളും ചെളിയും തിരച്ചിലിന് വെളല്ലുവിളിയായി. കനത്ത മഴയും മൂടല്‍മഞ്ഞുംമൂലം തിരച്ചില്‍ സാവധാനമാണ് നടക്കുന്നത്. വൈകിട്ടോടെ ശക്തമായ മഴയും മഞ്ഞും മൂലം തിരച്ചിൽ പ്രവർത്തനം നിർത്തീവച്ചു.