പെട്ടിമുടി ദുരന്തം മരണ സംഖ്യ 27 ഒരാളുടെ മൃതദേഹം ഇന്ന് കണ്ടെത്തി , മരിച്ച 26 പേരുടെ മൃതദേഹങ്ങളും സംസ്കരിച്ചു തെരച്ചിൽ കാണാതായവർക്കുള്ള തെരച്ചിൽ ആരംഭിച്ചു.
അപകടത്തിൽ പെട്ട ഒരാളുടെ മൃതദേഹം ഇന്ന് കണ്ടെത്തി ഇതോടെ ദുരന്തത്തിൽ മരിച്ച 27 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്
മൂന്നാർ : പെട്ടിമുടി ദുന്തത്തിൽ മരിച്ച 26 പേരുടെയും മൃതദേഹങ്ങൾ പതിനേഴു പേരുടെ മൃതദേഹങ്ങൾ രണ്ടു കുഴികളിലായി ഉച്ചയോടെ സംസ്കരിച്ചിരുന്നു ഇന്നലെ കണ്ടെടുത്ത 9 മൃതദേഹങ്ങൾ കുടി പോസ്റ്റ് മോർട്ട നടപടികൾ പൂർത്തിയാക്കി രാത്രി യോടെ സംസ്കരിക്കുകയുണ്ടായി.അപകടത്തിൽ പെട്ട ഒരാളുടെ മൃതദേഹം ഇന്ന് കണ്ടെത്തി ഇതോടെ ദുരന്തത്തിൽ മരിച്ച 27 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്
അവശേഷിക്കുന്നവർക്കായി എൻ ഡി ആർ എഫ് ന്റെയും അഗ്നി ശമന സേനയുടെയും പോലീസിന്റെയും നേതൃത്തത്തിൽ തെരച്ചിൽ ഇന്നും ആരംഭിച്ചിട്ടുണ്ട് .
ഇന്നലെ ഉച്ചയോടെ 3 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയുണ്ടായി . രാവിലെ മഴ കുറവായതിനാൽ തെരച്ചിൽ ദ്രുതഗതിയിൽ നടന്നിരുന്നു ഉച്ചക്ക് ശേഷം പ്രദേശത്തു വീണ്ടും മഴ പെയ്യാൻ ആരംഭിച്ചു ഇതോടെ തിരച്ചലിന് ബുദ്ധിമുട്ട് നേരിട്ടു .ഇന്നും പ്രദേശത്തു മഴയുണ്ട് മന്ത്രി എം എം മാണിയുടെ നേതൃത്തിലാണ് ദുരന്ത നിവാരണ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നത് ദേവികുളം എം എൽ എ എസ് രാജേന്ദറിനും സ്ഥലത്തുണ്ട്
അതേസമയം പെട്ടിമുടിയിൽ പൊലീസ് ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചാകും ഇന്ന് പ്രധാനമായും പരിശോധന നടത്തുക. തൃശ്ശൂരിൽ നിന്ന് ബൽജിയൻ മലിനോയിസ്, ലാബ്രഡോർ എന്നീ ഇനത്തിൽ പെട്ട നായ്ക്കളെ ഇതിനായി ഇടുക്കിയിലേക്ക് അയച്ചിരുന്നു.
26 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ പെട്ടിമുടിയിലെ ദുരന്തസ്ഥലത്ത് നിന്നും കണ്ടെത്തിയത്. ആകെ 70 പേര്‍ അകപ്പെട്ട അപകടത്തില്‍ വെള്ളിയാഴ്ച്ച17 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ശനിയാഴ്ച്ച 9 പേരുടെ കൂടി മൃതദേഹങ്ങള്‍ പെട്ടിമുടിയിലെ ദുരന്തസ്ഥലത്ത് നിന്നും കണ്ടെത്തി.എന്‍.ഡി.ആര്‍.എഫിന്‍റെ രണ്ട് ടീം പ്രദേശത്ത് ക്യാമ്പ് ചെയ്താണ് തിരച്ചില്‍ നടത്തുന്നത്. കേന്ദ്രസഹമന്ത്രി വി മുരളീധരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വനം മന്ത്രി കെ രാജു എന്നിവര്‍ ഇന്ന് ദുരന്ത സ്ഥലം സന്ദര്‍ശിക്കും.
റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി എം.എം മണി എന്നിവര്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം സംസ്ഥാന സര്‍ക്കാരിന്‍റെ ധനസഹായവും ചികിത്സ സര്‍ക്കാര്‍ ചെലവില്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതെ സമയം രാജമലയിൽ മരണപ്പെട്ട കുടുംബ അംഗങ്ങൾക്ക് സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം തൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.