പെട്ടിമുടി ദുരന്തം മരിച്ചവരുടെ എണ്ണം 22 ആയി ഇന്ന് അഞ്ചു മൃതദേഹങ്ങൾ കുടി കണ്ടെടുത്തു

0

മൂന്നാർ :പെട്ടിമുടി ദുരന്തത്തിൽഅകപ്പെട്ടു മരിച്ച അഞ്ചുപേരുടെ കുടി
മൃദദേഹം ഇന്നത്തെ തിരച്ചിൽ കണ്ടെത്തി,  ദുരന്തത്തില്‍ മരിച്ച 17 പേരുടെ മൃതദേഹങ്ങള്‍ഇന്നലെ കണ്ടെടുത്തിരുന്നു എന്ന് രാവിലെ മുതൽ എൻ ഡി ആർ എഫ് സംഘ നടത്തിയ തിരച്ചിലിലാണ് മൃദദേഹം വീണ്ടെടുക്കാനായത്, ഇതോടെ അപകടത്തിൽ പെട്ട് മരിച്ച 22 പേരുടെ മൃതദേഹമാണ് കണ്ടെത്താനായത് നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. രക്ഷ പ്രവർത്തനന്തിന് കൂടുതൽ പേർ ഇന്ന് സ്ഥലത്തെത്തി
തെരച്ചിലിന് നടത്തുകയാണ് 70 ത്തോളം വരുന്ന എൻ ഡി ആർ എഫ് സംഘമാണ് സ്ഥലത്തു എന്ന് പരിശോധന നടത്തുന്നത് രക്ഷ പ്രവർത്തനങ്ങൾക്ക് 15 ലധികം മണ്ണ് മാന്തി യന്ത്രങ്ങൾ ഉണ്ട്

ഇന്നലെ വീണ്ടെടുത്ത മൃത ദേഹങ്ങൾ എന്ന് പെട്ടിമുടിയിൽ തന്നെ പോസ്റ്റുമോർട്ടം ചെയ്യുംമൂന്നാര്‍ രാജമല പെട്ടിമുടിയില്‍ കഴിഞ്ഞ ഇന്നലെ രാത്രിയാണ്  മണ്ണിടിച്ചിലില്‍ ഉണ്ടായത്   30 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയില്‍ ആകെ 82 പേരാണ് താമസിച്ചിരുന്നത്. ഇവയില്‍ 12 പേര്‍ രക്ഷപ്പെട്ടു. ബാക്കിയുള്ളവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുന്നു.

ലയങ്ങളിൽ നിന്നും 2 കിലോമീറ്റെർ മുകളിൽലാണ്  മലയിടിച്ചിന്റെ പ്രഭവകേന്ദ്രം .മലമുകളിൽ ഇടമലമക്കുടി പരപ്പയർകുടി ലേക്ക് പോകുന്നു റോഡിന് സമീപം ഒഴുകുന്ന തോടിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഗതിമാറി തോടൊഴുകി ഒഴി മലമുകളിൽ വെള്ളക്കെട്ടായിമാറുകയും പാറക്ക് മുകളിലെ ആഴമില്ലാത്ത മണ്ണും കല്ലും ഉൾപ്പെടെ താഴേക്ക് പതിക്കുകയായിരുന്നു മലമുകളിൽ ഉള്ള രണ്ടു ലങ്ങളുടെ സമീപം വരെ രണ്ടായി ഒഴികിയെത്തിയ മലവെള്ളവും മണ്ണും ഇവിടെനിന്നു ഒന്നായി ഒഴുകി താഴ്ഭാഗത്തുണ്ടായിരുന്നു . നാലു ലയ സമുച്ചയങ്ങൾക്ക് മുകളിൽ പതിക്കുകയായിരുന്നു . മുകൾ ഭാഗത്ത് ഒരു ചെറിയ പ്രദേശത്തു രൂപം കൊണ്ട  മണ്ണിടിച്ചിൽ താഴ്ഭാഗത്തെത്തിയെപ്പോഴേക്കും വലിയ വിസ്തൃതിയിപ്രാപിക്കുകയായിരുന്നു.ഏകദേശം നൂറേക്കറോളം സ്ഥലം മണ്ണിടിച്ചലിൽ താഴ്‌ഭാത്തേക്ക് ഒളിച്ചിറങ്ങിയിട്ടുണ്ട് .

You might also like

-