ഭരണകൂടം കൈയൊഴിഞ്ഞു ഉറ്റവർക്കായി പെട്ടിമുടിയിൽ തൊഴിലാളികളുടെ തിരച്ചിൽ
മൂന്നാർ : പെട്ടിമുടി ദുരന്തത്തിൽ പെട്ടവർക്കായുള്ള തിരച്ചിൽ ജില്ലാഭരകൂടം നിർത്തി വച്ചെങ്കിലും ഇനിയും കണ്ടെത്താനുള്ള തങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഊണും ഉറക്കവും ഉപേഷിച്ച് പ്രദേശത്ത് തന്നെ തിരച്ചിലിലേർപ്പെട്ടിരിക്കുകയാണ് കെ ഡി എച് പി കമ്പനി തൊഴിലകളും മാനേജുമെന്റും . ദുരന്തത്തിൽ പെട്ടു കാണാതായ അഞ്ചുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത് പ്രതികൂല കാലാവസ്ഥയെന്ന് പറഞ്ഞു ജില്ലാഭരണകൂടം കഴിഞ്ഞ ദിവസ്സം തിരച്ചിൽ അവസാനിപ്പിച്ചിരുന്നു .
അപകടത്തിൽ പെട്ട 56 പേരുടെ മൃതദേഹമാണ് ദിവസ്സങ്ങൾ നീണ്ടുനിന്ന തിരച്ചലിൽ കണ്ടത്താനായത് ഇനിയും അഞ്ചുപേരെക്കൂടി കണ്ടെത്താനുണ്ട് .ദുരന്ത നിവാരണസേനയും ജില്ലാഭരണകൂടവും തിരിച്ചിൽ അവസാനിപ്പിച്ച് മടങ്ങിയപ്പോഴും ഇനിയും കണ്ടെത്താനുള്ള ആളുകളുടെ ബന്ധുക്കൾക്ക് പ്രദേശം വിട്ടുമടങ്ങാൻ കഴിഞ്ഞില്ല . പലരും ഇപ്പോഴു അലമുറയുമായി പ്രദേശത്തു തന്നെ ഉണ്ട് , തൊഴിലാളി സമൂഹത്തിന്റെ വേദന മനസ്സിലാക്കിയ കെ ഡി എച് പി കമ്പനി തിരച്ചിലിന് നാല്പതോളം തൊഴിലാളികളെ ഇപ്പോൾ രംഗത്തിറക്കിയിട്ടുണ്ട് . ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ സേനയും തിരച്ചിൽ അവസാനിച്ചപ്പോൾ ഉൾകാട്ടിൽ ഉറ്റവരെത്തേടി എല്ലാ ദിവസ്സവും ഈ സംഘം ഇപ്പോഴും തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.
ദുരന്തമുണ്ടായ പെട്ടിമുടിയിൽനിന്നു പത്തുകിലോമീറ്റർ താഴ്ഭാഗത്ത് കന്നിയാര് പുഴയിലെ ഭൂതക്കുഴിയിലും ദുന്തമുണ്ടായ പെട്ടിമുടിയിലുമാണ് സംഘം തിരച്ചിൽ നടത്തുന്നത് .തിരച്ചലിന് സ്ത്രീത്തൊഴിലാളികളും എത്തിയിട്ടുണ്ട് തിരച്ചിലുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ച് കെ ഡി എച് പി കമ്പനി മാനേജ്‌ജുമെന്റും തൊഴിലാളികൾക്ക് പിന്തുണയായി രംഗത്തുണ്ട് . കാണാതായ മുഴുവൻ പേരെയും കണ്ടെത്തുവരെ തിരച്ചിൽ തുടരുമെന്ന് കെ ഡി എച് പി മാനേജ്‌ജ്‌മെന്റ് അറിയിച്ചു .
അതേസമയം സർക്കാർ തിരുമാനങ്ങള്ക് വിരുദ്ധമായി തിരച്ചിൽ അവസാനിപ്പിച്ച ജില്ലാ ഭരണകൂടത്തിനെതിരെ ദേവികുളം എം എൽ എ രംഗത്ത് വന്നിരുന്നു