പെട്ടിമുടി ദുരന്തം മരണം ആയി എന്ന് മൂന്നുപേരുടെ മൃതദേഹം കുടി കണ്ടെടുത്തു

ണ്ണൻ- സീതാലക്ഷ്മി ദമ്പതികളുടെ മകൾ നബിയ (12)യുടെ മൃതദേഹം തിരിച്ചറിഞ്ഞു.

0

മൂന്നാർ :രാജമല പെട്ടിമുടി ദുരന്തത്തിൽ മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. കന്നിയാറിലെ ഗ്രാവൽ ബാങ്ക് പ്രദേശത്തു നിന്നാണ്
മൃതദേഹങ്ങൾ കണ്ടെത്തിയത് . ഇതോടെ മരണസംഖ്യ 55 ആയി .കണ്ണൻ- സീതാലക്ഷ്മി ദമ്പതികളുടെ മകൾ നബിയ (12)യുടെ മൃതദേഹം തിരിച്ചറിഞ്ഞു. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല.കണ്ണന്റെ മൃതദേഹം നേരത്തെ ലഭിച്ചിരുന്നു.15 പേരെ ഇനിയും കണ്ടെത്താനുണ്ട്‌. കുട്ടികളാണ്‌ കണ്ടെത്താനുള്ളവരിൽ കൂടുതലും.

പല ടീമുകളായി തിരിഞ്ഞ് പെട്ടിമുടിയാറിന്റെ വിവിധ ഭാഗങ്ങളിൽ തെരച്ചിൽ തുടരുകയാണ്. 57 പേരടങ്ങുന്ന 2 എൻഡിആർഎഫ് ടീമും, ഫയർ & റെസ്‌ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവൻ യൂണിറ്റും, എറണാകുളത്ത് നിന്നും 50 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും, പാലക്കാട് നിന്നും 6 അംഗങ്ങളും 24 വളണ്ടിയർമാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്‌

You might also like

-