ആറാംദിനവും കുതിച്ചുയർന്നു പെട്രോൾ വില പെട്രോളിന് 57 പൈസയും ഡീസലിന് 56 പൈസയു വർദ്ധിപ്പിച്ചു

പെട്രോളിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ 74.72 രൂപയായി പെട്രോൾ വില. 68.94 രൂപയായി ഡീസലിന്.പെട്രോളിന് ഇതുവരെ 3 രൂപ 32 പൈസയാണ് വർധിച്ചിരിക്കുന്നത്.

0

ഡൽഹി :രാജ്യത്തു തുടർച്ചയായി ആറാം ദിവസവും ഇന്ധനവിലയിൽ വർധന രേഖപ്പെടുത്തി. പെട്രോളിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ 74.72 രൂപയായി പെട്രോൾ വില. 68.94 രൂപയായി ഡീസലിന്.പെട്രോളിന് ഇതുവരെ 3 രൂപ 32 പൈസയാണ് വർധിച്ചിരിക്കുന്നത്. ഡീസലിന് 3.28 രൂപയുടെ വർധനയും രേഖപ്പെടുത്തി. തുടർച്ചയായി ആറാം ദിവസമാണ് പെട്രോൾ, ഡീസൽ വിലയിൽ വർധന രേഖപ്പെടുത്തുന്നത്. ഡൽഹിയിൽ 74 രൂപയും, കൊൽക്കത്തയിൽ 75.94 രൂപയും, മുംബൈയിൽ 80.98 രൂപയും, ചെന്നൈയിൽ 77.96 രൂപയുമായിരുന്നു ഇന്നലെവരെയുള്ള പെട്രോൾ വില. ഇന്ന് ഇത് വീണ്ടും കൂടും.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് ഇന്ധന വില വർധനയ്ക്ക് കാരണം. എണ്ണ ഉത്പാദനം കുറയ്ക്കാൻ ഒപെക് രാജ്യങ്ങളും റഷ്യയും ഉൾപ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിരക്ക് വർധനവിന് ഇടയാക്കിയത്.

You might also like

-