രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയും കൂട്ടി

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107രൂപ 65 പൈസയും ഡീസല്‍ ലിറ്ററിന് 94 രൂപ 72 പൈസയും നല്‍കണം. ഇതോടെ കഴിഞ്ഞ 6 ദിവസത്തിനുള്ളില്‍ പെട്രോളിന് 4 രൂപ 28 പൈസയും ഡീസലിന് 4 രൂപ 7 പൈസയുമാണ് കൂട്ടിയത്

0

ഡൽഹി | തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ രാജ്യത്ത് ഇന്ധന വില എണ്ണക്കമ്പനികള്‍ ദിവസേനെ കൂട്ടുകയാണ്. തുടർച്ചയായ നാലാം ദിവസും പെട്രോൾ ഡീസൽ വില കൂട്ടി. ഇന്ന് ഒരു ലിറ്റർ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയും വർദ്ധിച്ചു. അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ ദിവസം ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107രൂപ 65 പൈസയും ഡീസല്‍ ലിറ്ററിന് 94 രൂപ 72 പൈസയും നല്‍കണം. ഇതോടെ കഴിഞ്ഞ 6 ദിവസത്തിനുള്ളില്‍ പെട്രോളിന് 4 രൂപ 28 പൈസയും ഡീസലിന് 4 രൂപ 7 പൈസയുമാണ് കൂട്ടിയത്. മാര്‍ച്ച് 22ന് ശേഷം ഇത് നാലാം തവണയാണ് ഇന്ധനവില കൂട്ടുന്നത്

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് അവസാനം ഇന്ധന വിലയിൽ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയിൽ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വിലക്കയറ്റവും കൂടും.

You might also like

-