കുറഞ്ഞവില നിലവിൽ വന്നു !പെട്രോൾ വില ലീറ്ററിന് 9.50 രൂപയും ഡീസൽ വില ഏഴു രൂപയും കുറഞ്ഞു.

കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് രാജ്യത്ത് ഇന്ധനവില കുറച്ചത്. പെട്രോള്‍ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയുമാണ് കുറച്ചത്. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്

0

തിരുവനന്തപുരം| രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും കുറഞ്ഞ വില നിലവിൽ വന്നു. കേന്ദ്രം എക്സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധന വില കുറഞ്ഞത്. കേന്ദ്രം പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ ലീറ്ററിന് എട്ടു രൂപയും ഡീസൽ ലീറ്ററിന് ആറു രൂപയുമാണ് കുറച്ചത്. ഇതോട വിപണിയിൽ പെട്രോൾ വില ലീറ്ററിന് 9.50 രൂപയും ഡീസൽ വില ഏഴു രൂപയും കുറഞ്ഞു. ആനുപാതികമായി സംസ്ഥാനത്തെ വാറ്റ് നികുതിയും കുറഞ്ഞു. കേരളത്തിൽ പെട്രോള്‍ ലീറ്ററിന് പെട്രോള്‍ ലീറ്ററിന് 10.52 രൂപയും ഡീസൽ വില 7.40 രൂപയുമാണ് കുറഞ്ഞത്. ആനുപാതിക കുറവല്ലാതെ കേരളം നികുതി കുറക്കാൻ തയ്യാറായിട്ടില്ല.

പെട്രോൾ, ഡീസൽ വില വർദ്ധന രാഷ്ട്രീയമായി തിരിച്ചടിയാകുന്നതായി ബിജെപി ഭാരവാഹികളുടെ യോഗം നേരത്തെ വിലയിരുത്തിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനസർക്കാരുകൾ പലതും വില കുറയ്ക്കണമെന്ന ആവശ്യം നിർദ്ദേശിക്കുകയുമുണ്ടായി. ഇതോടൊപ്പം ദില്ലിയുൾപ്പടെ പലയിടത്തും നടക്കാനിരിക്കുന്ന തദ്ദേശഭരണതെരഞ്ഞെടുപ്പുകളും ഗുജറാത്ത് ഉൾപ്പടെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളും വരാനിരിക്കുന്നത് മുന്നിൽ കണ്ടാണ് തീരുവ കുറക്കാനുള്ള തീരുമാനം. കെട്ടിടനിർമ്മാണമേഖലയിലുൾപ്പടെയുള്ള വിവിധ വ്യവസായസംഘടനകളും ഇന്ധനവില പ്രതിസന്ധിയുണ്ടാക്കുന്നതായി സർക്കാരിനെ അറിയിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് തീരുവ കുറക്കാനുള്ള തീരുമാനമെന്നാണ് വിലയിരുത്തൽ.
കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് രാജ്യത്ത് ഇന്ധനവില കുറച്ചത്. പെട്രോള്‍ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയുമാണ് കുറച്ചത്. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.
പണപ്പെരുപ്പം രൂക്ഷമായതിന്റെ ഭാഗമായാണ് ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. ഇന്ധനവില വര്‍ധനവ് മൂലം ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുന്ന സാഹചര്യമാണുള്ളത്. പാല്‍, പച്ചക്കറി തുടങ്ങിയവയുടെ വില ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇന്ധനവില കുറയ്ക്കുന്നത്.

പാചകവാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡിയും പ്രഖ്യാപിച്ചിരുന്നു. വര്‍ഷം 12 സിലിണ്ടറുകള്‍ക്കാണ് സബ്‌സിഡി പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്ക് അര്‍ത്ഥരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ അസംസ്‌കൃത വസ്തുക്കള്‍ക്കുള്ള കസ്റ്റംസ് തീരുവയിലും കുറവുവരും. സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ക്കുള്ള ഇറക്കുമതി തീരുവയും കുറയുമെന്നാണ് അറിയുന്നത്.

എന്നാൽ അതേ സമയം, ഇന്ധന വില കുറയ്ക്കൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് കോൺഗ്രസും ശിവസേനയും ആരോപിച്ചു. ആത്മാർത്ഥതയുണ്ടെങ്കിൽ എക്സൈസ് നികുതി യുപിഎ സർക്കാരിൻ്റെ കാലത്തേതിന് തുല്യമായി കുറയ്ക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.

You might also like

-