അച്ഛാ ദിൻ…. പെട്രോൾ, ഡീസൽ വില വീണ്ടും കൂടി .. ഈ മാസം 14ാം തവണയാണ് വില വർധിപ്പിക്കുന്നത്
രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 98.11 രൂപയും ഡീസലിന് 88.65 രൂപയുമാണ്. മുംബൈയിൽ പെട്രോൾ വില 104.22 രൂപയാണ്. ഡീസലിന് 96.16 രൂപയും
തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില വീണ്ടും കൂടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിൽ പെട്രോൾ ലിറ്ററിന് 100.15 രൂപയും ഡീസലിന് 95.24 രൂപയുമാണ്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 98.27 രൂപയും ഡീസലിന് 93.48 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 98.58 രൂപയും ഡീസലിന് 93.79 രൂപയുമാണ് ഇന്നത്തെ വില. ഏഴ് സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 കടന്നു.രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 98.11 രൂപയും ഡീസലിന് 88.65 രൂപയുമാണ്. മുംബൈയിൽ പെട്രോൾ വില 104.22 രൂപയാണ്. ഡീസലിന് 96.16 രൂപയും. രണ്ട് സംസ്ഥാന തലസ്ഥാനങ്ങൾ കൂടി പെട്രോളിന് സെഞ്ചുറി അടിച്ച നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു.
ബിഹാർ തലസ്ഥാനമായ പാട്നയും തിരുവനന്തപുരവും. കഴിഞ്ഞ മാസം സംസ്ഥാന തലസ്ഥാനങ്ങളിൽ പെട്രോൾ വില നൂറു കടക്കുന്ന ആദ്യ നഗരമായി ഭോപ്പാൽ മാറിയിരുന്നു. പിന്നാലെ ജയ്പൂരിലും മുംബൈയിലും പെട്രോൾ വില സെഞ്ചുറിയടിച്ചു. കഴിഞ്ഞ ആഴ്ച ഹൈദരാബാദിലും ബെംഗളൂരുവിലും വില 100 കടന്നു.ഇന്നത്തെ വില വർധനവോടെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഉൾപ്പെടെ 11 ഇടങ്ങളിൽ പെട്രോൾ വില 100 കടന്നു- രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്മീർ, ഒഡിഷ, ലഡാക്ക്, ബിഹാർ, കേരളം. രാജ്യത്ത് ഏറ്റവും അധികം ഉപയോഗിക്കുന്ന ഡീസലിന്റെ വില രാജസ്ഥാനിലെ ശ്രീഗംരാഗനറിൽ ഈ മാസം ആദ്യം 100 കടന്നിരുന്നു. ഒഡീഷയിലെ ചില നഗരങ്ങളിലും ഇപ്പോൾ ഡീസൽ വിലയും സെഞ്ചുറി പിന്നിട്ടു. നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷം മെയ് നാലുമുതലാണ് എണ്ണ കമ്പനികൾ പ്രതിദിന വില വർധനവ് പുനരാരംഭിച്ചത്. അതിനുശേഷം 30 തവണയാണ് ഇന്ധന വില വർധിച്ചത്. പെട്രോളിന് 7.71 രൂപയും ഡീസലിന് 7.87 രൂപയുമാണ് മെയ് നാലിന് ശേഷം മാത്രം വർധിച്ചത്.രാജ്യാന്തരതലത്തിൽ ക്രൂഡോയിൽ വില ഉയർന്നുനിൽക്കുകയാണ്. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡോയിലിന് ബാരലിന് 74.05 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡിന് 76.18 ഡോളറാണ്.