മൃതദേഹങ്ങള്‍ ഗംഗാനദിയില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ കോടതി ഇടപെടൽ ആവശ്യപ്പെട്ടു ഹർജി
ഉത്തര്‍പ്രദേശില്‍ നിന്ന് നൂറുകണക്കിന് പേരുടെ മൃതദേഹങ്ങള്‍ മധ്യപ്രദേശിലേക്കും ബിഹാറിലേക്കും ഗംഗയിലൂടെ ഒഴുകിയെത്തിയിരുന്നു. കൂടാതെ കിഴക്കന്‍ യുപി ഭാഗങ്ങളില്‍ നദിയുടെ കരയില്‍ നിരവധി മൃതദേഹങ്ങള്‍ അടിയുകയും ചെയ്തിരുന്നു
ഡൽഹി : മൃതദേഹങ്ങള്‍ ഗംഗാനദിയില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ സുപ്രിംകോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി. റിട്ടയേര്‍ഡ് സുപ്രിംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. സഞ്ജീവ് മല്‍ഹോത്രയാണ് സുപ്രിംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസ്സങ്ങളിൽ ഉത്തര്‍പ്രദേശിലും ബിഹാറിലുമാണ് മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുകി നടക്കുന്നത് കണ്ടെത്തിയത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളെന്ന് സംശയിക്കുന്നു. കൃത്യമായ പോസ്റ്റ്‌മോര്‍ട്ടം നടത്തിയില്ലെന്നും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചു
ഉത്തര്‍പ്രദേശില്‍ നിന്ന് നൂറുകണക്കിന് പേരുടെ മൃതദേഹങ്ങള്‍ മധ്യപ്രദേശിലേക്കും ബിഹാറിലേക്കും ഗംഗയിലൂടെ ഒഴുകിയെത്തിയിരുന്നു. കൂടാതെ കിഴക്കന്‍ യുപി ഭാഗങ്ങളില്‍ നദിയുടെ കരയില്‍ നിരവധി മൃതദേഹങ്ങള്‍ അടിയുകയും ചെയ്തിരുന്നു.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രാകൃത നടപടിക്കെതിരായാണ് പൊതു താല്പര്യ ഹർജി കോടതിയിൽ സമർപ്പിച്ചിട്ടുള്ളത് .ഹർജി കോടതി ഫയലിൽ സ്വീകരിച്ചു