രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏകികൃത ഡ്രസ് കോഡ് നടപ്പാക്കണം സുപ്രീം കോടതിയിൽ ഹർജി
മതപരമായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്തമായ വസ്ത്രങ്ങൾ കോളേജുകളിൽ ധരിക്കുന്നത് ഭിന്നതയ്‌ക്ക് കാരണമാകും എന്ന് ഹർജിയിൽ ചൂണ്ടികാണിച്ചു
ഡൽഹി | രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരേ ഡ്രസ് കോഡ് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. കർണാടകയിലെ ഹിജാബ് വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുക്കുന്നത്.രാജ്യത്തെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം ഒരേ ഡ്രസ് കോഡിനുള്ള നിർദ്ദേശം നൽകണമെന്നാണ് പൊതു താൽപര്യ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇത് സംബന്ധിച്ച നിർദ്ദേശം കേന്ദ്ര സർക്കാറിനും സംസ്ഥാന സർക്കാറിനും നൽകണമെന്നാണ് പൊതു താൽപര്യ ഹർജിയിൽ നിർദ്ദേശിച്ചിരിക്കുന്നത്.
മതപരമായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്തമായ വസ്ത്രങ്ങൾ കോളേജുകളിൽ ധരിക്കുന്നത് ഭിന്നതയ്‌ക്ക് കാരണമാകും എന്ന് ഹർജിയിൽ ചൂണ്ടികാണിച്ചു. ഹർജി വരും ദിവസങ്ങളിൽ സുപ്രീം കോടതി പരിഗണിക്കു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുല്യത, മാന്യത,സൗഹാർദ്ദം,ഐക്യം എന്നിവ ഊട്ടി ഉറപ്പിക്കുന്നതിനും ഈ ഏക ഡ്രസ് കോഡ് എന്ന ആശയം പ്രയോജനകരമാകുമെന്ന് ഹർജിയിൽ ചൂണ്ടികാണിക്കുന്നുണ്ട്.