പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐഅന്വേഷണം മുഖ്യമന്ത്രി തള്ളി

പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി തള്ളി. കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കോടതി തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമ സഭയിൽ വിശദമാക്കി

0

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി തള്ളി. കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കോടതി തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമ സഭയിൽ വിശദമാക്കി.ബാലഭാസ്ക്കറിന്‍റെ അപകട മരണത്തിലും പോസ്റ്റൽ വോട്ട് തിരിമറിയിലും ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.

കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ കമ്മീഷണറേറ്റ് സ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും ആഭ്യന്തര വകുപ്പിന്‍റെ ധനാഭ്യർത്ഥന ചർച്ചയുടെ മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രത്തില്‍ മോദി പേടി പോലെ കേരളത്തിൽ പിണറായിപ്പേടിയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണത്തിന് കേരളത്തിൽ പിണറായി പേടിയില്ലെന്നും മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

You might also like

-