സീറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങളില്‍ സമവായ ശ്രമവുമായി സ്ഥിരം സിനഡ്.

സമരം നീണ്ടു പോകുന്ന സാഹചര്യമുണ്ടായാൽ വിശ്വാസികൾ ഇടപെടുമെന്ന് കർദിനാൾ പക്ഷം വ്യക്തമാക്കി.

0

സീറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങളില്‍ സമവായ ശ്രമവുമായി സ്ഥിരം സിനഡ്. ബിഷപ്പ് ഹൗസിൽ ഉപവാസ സമരത്തിലിരിക്കുന്ന വൈദികരെ ചർച്ചക്ക് വിളിച്ചു. അതേസമയം സമരം നീണ്ടു പോകുന്ന സാഹചര്യമുണ്ടായാൽ വിശ്വാസികൾ ഇടപെടുമെന്ന് കർദിനാൾ പക്ഷം വ്യക്തമാക്കി. ഉപവാസ സമരം രണ്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് വൈദികരെ ചർച്ചയ്ക്ക് വിളിച്ചത്. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് കാക്കനാട് സെന്‍റ് തോമസ് മൗണ്ടിൽ വെച്ചാണ് ചർച്ച. സ്ഥിരം സിനഡ് അംഗവും തൃശ്ശൂർ അതിരൂപതയുടെ ആർച്ച് ബിഷപ്പുമായ ആൻഡ്രൂസ് താഴത്തിന്‍റെ നേതൃത്വത്തിലാവും ചർച്ച നടക്കുക.

അതസമയം ബിഷപ്പ് ഹൗസിൽ നടക്കുന്ന ഉപവാസ സമരത്തിനെതിരെ കർദിനാൾ അനുകൂല പക്ഷവും രംഗത്ത് വന്നിട്ടുണ്ട്. സമരം രണ്ട് ദിവസം കൂടി തുടരുന്ന സാഹചര്യമുണ്ടായാൽ വിശ്വാസികൾ ഇടപെടുമെന്നും സഭാ തീരുമാനങ്ങളോട് യോജിച്ച് പോവുന്നതാണ് നല്ലതെന്നും കർദിനാൾ അനുകൂല സംഘടനയായ കാത്തലിക് ലെയ്റ്റി മൂവ്മെന്‍റ് ഭാരവാഹികൾ മാധ്യമങ്ങളോട്‌ പറഞ്ഞു ഇന്ന് ഉച്ചക്ക് ശേഷം നടക്കുന്ന ചർച്ചയിൽ കർദിനാൾ ജോർജ്ജ് ആലഞ്ചേരിയുടെ സാന്നിധ്യമുണ്ടാവരുതെന്ന് വൈദികർ ഉപാധി വെച്ചിട്ടുണ്ട്. ചര്‍ച്ചയില്‍ വിമതപക്ഷത്തിന്‍റെ പ്രധാന ആവശ്യങ്ങളിൽ തീരുമാനമുണ്ടാവാന്‍ സാധ്യതയില്ല. എന്നാല്‍ താത്കാലിക പരിഹാരത്തിനുള്ള ശ്രമങ്ങള്‍ ഔദ്യോഗിക പക്ഷത്ത് നിന്നുണ്ടാവുമെന്നാണ് കണക്കുക്കൂട്ടുന്നത്.

You might also like

-