പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട സിംഗിൾബെഞ്ച് ഉത്തരവിനെതിരായി സര്‍ക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി വിധി

കാസർകോട് പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട സിംഗിൾബെഞ്ച് ഉത്തരവിനെതിരായി സര്‍ക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

0

കൊച്ചി :കാസർകോട് പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട സിംഗിൾബെഞ്ച് ഉത്തരവിനെതിരായി സര്‍ക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി വിധി പറയാൻ മാറ്റി.യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‍ലാലിന്റെയും കൃപേഷിന്റെയും കൊലപാതക കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിട്ട് സെപ്തംബർ 30ന് സിംഗിൾബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. അന്വേഷണ നിഷ്പക്ഷമല്ലെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ടവരുടെ മാതാപിതാക്കൾ നൽകിയ ഹരജിയിലാണ് സിംഗിൾബെഞ്ചിന്റെ വിധിയുണ്ടായത്. കേസിൽ വാദം പൂർത്തിയാക്കിയ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് സി.ടി രവികുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചാണ് കേസ് വിധി പറയാന് മാറ്റിയത്.
അന്വേഷണത്തില് അപാകകതയില്ലെന്നും കുറ്റപത്രം സമര്‍പ്പിച്ച കേസാണെന്നുമാണ് സര്ക്കാര് കോടതിയെ അറിയിച്ചു . സിംഗിള് ബഞ്ച് നിര്‍ദേശ പ്രകാരം കേസില് എഫ്.ഐ.ആര് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്നും കോടതി നിര്ദേശിച്ചാൽ സർക്കാർ അന്വേഷണം മുന്നോട്ടുപോകുമെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.

2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കല്ല്യോട്ട് ഏച്ചിലടുക്കത്തെ എ.പീതാംബരന്‍ (45), ഏച്ചിലടുക്കത്തെ സി.ജെ.സജി എന്ന സജി ജോര്‍ജ് (40), തളിപ്പറമ്പ് ചപ്പാരപ്പടവ് ഒടുവള്ളി കാവുംകല്‍ സ്വദേശിയും തെങ്ങു കയറ്റ തൊഴിലാളിയുമായ ഏച്ചിലടുക്കം പൊടോളിത്തട്ടില്‍ കെ.എം.സുരേഷ് (27), ഓട്ടോ  ഡ്രൈവർ ഏച്ചിലടുക്കത്തെ കെ.അനില്‍കുമാര്‍ (35), കല്ല്യോട്ടെ ജി.ഗിജിന്‍ (26), ജീപ്പ് െ്രെ കല്ല്യോട്ടെ പ്ലാക്കാത്തൊട്ടിയില്‍ ആര്‍.ശ്രീരാഗ് എന്ന കുട്ടു (22), കുണ്ടംകുഴി മലാംകാട്ടെ എ.അശ്വിന്‍ (അപ്പു18), പാക്കം വെളുത്തോളിയിലെ എ.സുബീഷ് (29), തന്നിത്തോട്ടെ എം.മുരളി (36), തന്നിത്തോട്ടെ ടി.രഞ്ജിത്ത് (46), പ്രദീപ് എന്ന കുട്ടന്‍ (42), ആലക്കോട് ബി.മണികണ്ഠന്‍, പെരിയയിലെ എന്‍.ബാലകൃഷ്ണന്‍, കെ.മണികണ്ഠന്‍ എന്നിവരാണ് 1 മുതല്‍ 14 വരെ പ്രതികള്‍

അപ്പീൽ ഹരജി ആദ്യം പരിഗണിച്ച ദിവസം സർക്കാറിന് വേണ്ടി ഹാജരായ മുൻ സോളിസിറ്റർ ജനറലും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ രഞ്ജിത്ത് കുമാറായിരുന്നു. പിന്നീട് വാദം നടന്ന മൂന്ന് ദിവസവും മോദി സർക്കാറിന്റെ ആദ്യ കാലത്തെ അസി. സോളിസിറ്റർ ജനറലും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ മനീന്ദർ സിംഗാണ് കോടതിയിലെത്തി വാദം നടത്തിയത്.

You might also like

-