പെരിയ കൊലപാതകം: അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
അറസ്റ്റിലായവരുടെ എണ്ണം ഏഴായി. അനിയും സുരേഷും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളാണെന്നാണ് പൊലീസ് പറയുന്നത്. പീതാംബരന്റെ നിര്‍ദ്ദേശപ്രകാരമാണ് കൊലനടത്തിയതെന്നും പൊലീസ് പറയുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
കാസർകോട് :പെരിയയിലെ ഇരട്ട കൊലപാതകത്തില്‍ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അശ്വിന്‍, സുരേഷ്, ഗിരിജന്‍, ശ്രീരാഗ്, അനില്‍ എന്നിവരാണ് അറസ്റ്റിലായത്. സിപിഐഎം അനുഭാവികളാണിവര്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. അനിയും സുരേഷും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളാണെന്നാണ് പൊലീസ് പറയുന്നത്. പീതാംബരന്റെ നിര്‍ദ്ദേശപ്രകാരമാണ് കൊലനടത്തിയതെന്നും പൊലീസ് പറയുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
അഞ്ച് പ്രതികളുടെ ചോദ്യം ചെയ്യല്‍ എസ് പി ഓഫീസില്‍ പൂര്‍ത്തിയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശാസ്ത്രീയ തെളിവ് ശേഖരണം മാത്രമാണ് ബാക്കിയുള്ളത്. അതേസമയം, കൊല നടത്തിയത് ക്വട്ടേഷന്‍ സംഘമാണെന്ന വാദങ്ങള്‍ പൊലീസ് തള്ളി. കൊല നടത്തിയത് ക്വട്ടേഷന്‍ സംഘമല്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതികളില്‍ ഭൂരിഭാഗവും കല്ല്യാട്ടിന് സമീപമുള്ളവരാണെന്നും സംഘത്തില്‍ കാസര്‍ഗോഡിന് പുറത്തു നിന്നുള്ളവരില്ലെന്നും പൊലീസ് പറയുന്നു.
അതിനിടെ പൊലീസ് അറസ്റ്റ് ചെയ്ത സജി ജോര്‍ജിനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സജി കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്നും ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണെന്നും കാണിച്ചാണ് പ്രോസിക്യൂഷന്‍ സജിയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് ഏച്ചിലടുക്കം സ്വദേശി സജി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.കൊലയാളിസംഘം സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്നു സജി ജോര്‍ജ് എന്നാണ് അന്വേഷണസംഘം പറയുന്നത്. സിപിഎം ലോക്കല്‍ സെക്രട്ടറി പീതാംബരനാണ് കേസില്‍ ആദ്യം അറസ്റ്റിലാകുന്നത്. സജിയും പീതാംബരനും തമ്മില്‍ അടുപ്പമുള്ളവരാണെന്നും പൊലീസ് പറയുന്നു.
അതേസമയം, ഇരട്ടക്കൊലപാതകത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും യഥാര്‍ത്ഥ പ്രതികളെ തിരിച്ചറിയുന്നതിനോ, കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തുന്നതിനോ, ഗൂഢാലോചനയിലെ പങ്കാളികളെ തിരിച്ചറിയാനോ കഴിയാതെ സംസ്ഥാന പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. ഇതിനിടയില്‍ സര്‍ക്കാര്‍ തന്നെ അന്വേഷണ സംഘത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതും മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളും, കുടുംബാംഗങ്ങളും നിലവില്‍ നടന്നുവരുന്ന പൊലീസ് അന്വേഷണത്തില്‍ തൃപ്തരല്ലെന്നും ചെ്‌നനിത്തല പ്രസ്താവനയില്‍ പറഞ്ഞു.