പെരിയ ഇരട്ട കൊലപാതക കേസിന്റെ കേസ് ഡയറിയും അനുബന്ധ രേഖകളും ക്രൈം ബ്രാഞ്ച് കൈമാറുന്നില്ലെന്ന് സിബിഐ
ബിഐ അന്വേഷണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തിട്ടുമില്ല. അതുകൊണ്ട് തന്നെ നിലവില്‍ ഈ കേസ് സിബിഐയ്ക്ക് ഏറ്റെടുക്കുന്നതില്‍ നിയമതടസ്സമില്ലെന്നാണ് ഹരജിക്കാരുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹരജിക്കാര്‍ വീണ്ടും എറണാകുളം സിജെഎം കോടതിയെ സമീപിക്കുകയായിരുന്നു.
കൊച്ചി :പെരിയ ഇരട്ട കൊലപാതക കേസിന്റെ കേസ് ഡയറിയും അനുബന്ധ രേഖകളും ക്രൈം ബ്രാഞ്ച് കൈമാറുന്നില്ലെന്ന് സിബിഐ. ഹൈക്കോടതിയിൽ നൽകിയ തൽസ്ഥിതി റിപ്പോർട്ടിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. പല തവണ ആവശ്യപ്പെട്ടിട്ടും ക്രൈം ബ്രാഞ്ച് കേസ് ഡയറി കൈമാറാന്‍ തയ്യാറായില്ലെന്നും സിബിഐ പറയുന്നു.
മരിച്ച യുവാക്കളുടെ മാതാപിതാക്കളാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ അനുകൂലവിധിയുണ്ടായത്. എന്നാല്‍ ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോയി. അപ്പീലില്‍ രണ്ടുമാസം മുമ്പ് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയിരിക്കയാണ്.
ഇതുവരെ ഇതില്‍ വിധി പറഞ്ഞിട്ടില്ല. സിബിഐ അന്വേഷണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തിട്ടുമില്ല. അതുകൊണ്ട് തന്നെ നിലവില്‍ ഈ കേസ് സിബിഐയ്ക്ക് ഏറ്റെടുക്കുന്നതില്‍ നിയമതടസ്സമില്ലെന്നാണ് ഹരജിക്കാരുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹരജിക്കാര്‍ വീണ്ടും എറണാകുളം സിജെഎം കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോള്‍ സിബിഐ ഇങ്ങനെയൊരു വിശദീകരണം നല്‍കിയിരിക്കുന്നത്.ക്രൈംബ്രാഞ്ചാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. പല തവണ ആവശ്യപ്പെട്ടിട്ടും ക്രൈം ബ്രാഞ്ച് കേസ് ഡയറി കൈമാറാന്‍ തയ്യാറായിട്ടില്ലെന്നാണ് സിബിഐയുടെ